മിശ്രയുടെ തോളില്‍ ഗെയ്‌ലിന്റെ കൈ; ദേഷ്യം ചിരിക്ക് വഴിമാറിയ വിധം 

May 15, 2017, 11:02 am
മിശ്രയുടെ തോളില്‍ ഗെയ്‌ലിന്റെ കൈ; ദേഷ്യം ചിരിക്ക് വഴിമാറിയ വിധം 
Cricket
Cricket
മിശ്രയുടെ തോളില്‍ ഗെയ്‌ലിന്റെ കൈ; ദേഷ്യം ചിരിക്ക് വഴിമാറിയ വിധം 

മിശ്രയുടെ തോളില്‍ ഗെയ്‌ലിന്റെ കൈ; ദേഷ്യം ചിരിക്ക് വഴിമാറിയ വിധം 

ഐപിഎല്ലില്‍ പത്താം സീസണിലെ അവസാന മത്സരത്തിനിറങ്ങിയ ഡല്‍ഹി ഡയര്‍ ഡെവിള്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കളിച്ചത് യാതൊരു സമ്മര്‍ദ്ദവുമില്ലാതെ. സീസണില്‍ ഇനിയൊന്നും ചെയ്യാനില്ലാഎന്ന തിരിച്ചറിവായിരുന്നു അതിന് പിന്നില്‍. മത്സരത്തില്‍ ബംഗളൂരുവിനായിരുന്നു 10 റണ്‍സിന്റെ ജയം. തോല്‍വികളുടെ നീണ്ട പരമ്പരയ്ക്ക് ശേഷം വിരാട് കോഹ്ലിക്കും ബംഗളൂരുവിനും ലഭിച്ച ആശ്വാസം കൂടിയായിരുന്നു ഈ വിജയം.

കളിക്കിടെ ചില രസകരമായ നിമിഷങ്ങള്‍ക്ക് ആരാധകര്‍ സാക്ഷ്യം വഹിച്ചു. ക്രിസ് ഗെയിലായിരുന്നു ആ നീക്കത്തിന് പിന്നില്‍. ഗെയിലിനെതിരെ അമിത് മിശ്രയുടെ പന്ത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പിടിച്ചെങ്കിലും അത് ഗെയിലിന്റെ ബാറ്റില്‍ ഉരസിയിട്ടുണ്ടായിരുന്നില്ല.

എന്നാല്‍ മിശ്രയും കൂട്ടരും ശക്തമായി അപ്പീല്‍ മുഴക്കി. ഇതിനിടെ മിശ്രയ്ക്ക് അരികിലെത്തിയ ഗെയ്ല്‍ താരത്തെ കെട്ടിപ്പിടിച്ചു. പന്ത് ബാറ്റില്‍ തട്ടിയിരുന്നില്ലെന്നും ഗെയ്ല്‍ വിശദീകരിച്ചു. അപ്രതീക്ഷിത കെട്ടിപ്പിടിത്തത്തിലും വിശദീകരണത്തിലും ആദ്യം അമ്പരന്ന മിശ്ര പിന്നീട് പൊട്ടിച്ചിരിച്ച് പിച്ചില്‍ നിന്നും പിന്‍വാങ്ങി. ആ കാഴ്ച്ച കാണുക

മത്സരത്തില്‍ ഗെയ്ല്‍ 48ഉം കോഹ്ലി 58ഉം റണ്‍സെടുത്തു. 38 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതമാണ് ഗെയ്‌ലിന്റെ ഇന്നിംഗ്‌സ്. കോഹ്ലിയുടേതാകട്ടെ 45 പന്തില്‍ പന്തിലായിരുന്നു അര്‍ധ സെഞ്ച്വറി.