ഹൈദരാബാദിനെതിരെ ഞാന്‍ 70കാരനായി മാറിയതായി എനിക്ക് തോന്നി: ഗംഭീര്‍ 

May 19, 2017, 11:48 am
ഹൈദരാബാദിനെതിരെ ഞാന്‍ 70കാരനായി മാറിയതായി എനിക്ക് തോന്നി: ഗംഭീര്‍ 
Cricket
Cricket
ഹൈദരാബാദിനെതിരെ ഞാന്‍ 70കാരനായി മാറിയതായി എനിക്ക് തോന്നി: ഗംഭീര്‍ 

ഹൈദരാബാദിനെതിരെ ഞാന്‍ 70കാരനായി മാറിയതായി എനിക്ക് തോന്നി: ഗംഭീര്‍ 

ബംഗളൂരു: ഐപിഎല്ലിലെ പ്ലേഓഫില്‍ സണ്‍റൈസസ് ഹൈദരാബദിനെതിരെ കളിച്ചപ്പോള്‍ തനിക്ക് എഴുപത് വയസ്സ് ഉണ്ടെന്ന് പോലും തോന്നിപ്പോയെന്ന് ഗൗതം ഗംഭീര്‍. മത്സരത്തില്‍ ഗംഭീര്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വ്യക്തമാക്കാനാണ് താരം ഇത്തരത്തിലൊരു ഉപമ നടത്തിയത്. ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ കോളത്തിലാണ് ഗംഭീര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഞാന്‍ 1981 ഒക്ടോബറിലാണ് ജനിച്ചത്, അതിനാല്‍ തന്നെ എനിക്കിപ്പോള്‍ 35 വയസ്സാണ് ഉളളത്. എന്നാല്‍ ഹൈദരാബാദിനെതിരെ മത്സരത്തില്‍ എനിക്ക അനുഭവപ്പെട്ട കടുത്ത സമ്മര്‍ദ്ദത്തിന്റെ ഫലമായി 70 വയസ്സായതായി തോന്നി. അന്ന് രാത്രി 9.30 ആയപ്പോഴേക്കും പകുതി ഭൂമിയുടെ ഉടമസ്ഥാവകാശം തനിക്ക് ലഭിച്ചതായും മറ്റ് പകുതിക്കുളള ഉടസ്ഥാവകാശത്തിന്റെ പേപ്പറുകള്‍ റെഡിയായി കൊണ്ടിരിക്കുകയാണെന്നും താന്‍ മനസ്സിലാക്കി. എന്നാല്‍ മഴ കളി തടസ്സപ്പെടുത്തിയതോടെ എന്റെ സ്വപ്‌നങ്ങളെല്ലാം നഷ്ടപ്പെട്ട അനുഭവമാണ് എനിക്കുണ്ടായത്
ഗംഭീര്‍ എഴുതുന്നു

നേരത്തെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡ്രൈനേജ് സിസ്റ്റത്ത്ിന് നന്ദി പറഞ്ഞും ഗംഭീര്‍ രംഗത്തെത്തിയിരുന്നു.

കൊല്‍ക്കത്ത-ഹൈദരാബാദ് മത്സരം കഴിഞ്ഞ ദിവസം അവസാനിച്ചത് അര്‍ധരാത്രി ഒന്നേ മുപ്പതോടു കൂടിയാണ്. മഴമൂലം ഒരു പകുതി പൂര്‍ണമായി തടസ്സപ്പെട്ട മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. എന്നാല്‍ ഒന്നാം ഇന്നിങ്സ് അവസാനിച്ചതിനു തൊട്ടുപിന്നാലെ കനത്ത മഴ പെയ്തു. ഇതോടെ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. മഴ അവസാനിച്ചപ്പോഴേക്കും അര്‍ധരാത്രിയായി.

ഒടുവില്‍ രണ്ടാം ഇന്നിങ്സില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം ആറ് ഓവറില്‍ 48 റണ്‍സായി പുനക്രമീകരിച്ചു. തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് കൊല്‍ക്കത്തയെ ആശങ്കപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ അവര്‍ അനായാസം ലക്ഷ്യത്തിലെത്തി. നാലു പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു കൊല്‍ക്കത്തയുടെ ജയം.