രണതുംഗയെ തള്ളി ഗംഭീറും നെഹ്‌റയും; ’96ല്‍ ശ്രീലങ്ക കപ്പ് നേടിയതിനെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചാല്‍?’  

July 15, 2017, 1:38 pm
രണതുംഗയെ തള്ളി ഗംഭീറും നെഹ്‌റയും; ’96ല്‍ ശ്രീലങ്ക കപ്പ് നേടിയതിനെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചാല്‍?’  
Cricket
Cricket
രണതുംഗയെ തള്ളി ഗംഭീറും നെഹ്‌റയും; ’96ല്‍ ശ്രീലങ്ക കപ്പ് നേടിയതിനെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചാല്‍?’  

രണതുംഗയെ തള്ളി ഗംഭീറും നെഹ്‌റയും; ’96ല്‍ ശ്രീലങ്ക കപ്പ് നേടിയതിനെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചാല്‍?’  

ഇന്ത്യ 2011ലെ അന്താരാഷ്ട്ര ക്രിക്കറ്റ് ലോകകപ്പ് നേടിയത് ഒത്തുകളിച്ചിട്ടാണെന്ന ആരോപണം തള്ളി ഗൗതം ഗംഭീറും ആശിഷ് നെഹ്‌റയും.

2011 ഏകദിന ലോകകപ്പ് ഫൈനലിനെ കുറിച്ച് അടിയന്ത അന്വേഷണം വേണമെന്ന മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗയുടെ ആവശ്യം തള്ളിക്കളയേണ്ടതാണെന്ന് താരങ്ങള്‍ പറഞ്ഞു. ഹര്‍ഭജന്‍ സിങ് വിവാദത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

രണതുംഗ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ കാണിക്കണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു

അര്‍ജുന രണതുംഗയുടെ ആരോപണങ്ങള്‍ കേട്ടപ്പോള്‍ അതിശയിച്ചുപോയി. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറെ ബഹുമാന്യനായ ഒരു ക്രിക്കറ്ററാണ് ഗൗരവതരമായ ഈ അഭിപ്രായപ്രകനം നടത്തിയിരിക്കുന്നത്. കാര്യങ്ങള്‍ക്ക് വ്യക്തതവരുത്താന്‍ രണതുംഗ തന്റെ ആരോപണങ്ങള്‍ക്ക് തെളിവുകള്‍ കാണിക്കണം.
ഗൗതം ഗംഭീര്‍

ഇന്ത്യയുടെ 2011 ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഗംഭീര്‍ ശ്രീലങ്കയുമായുള്ള ഫൈനലില്‍ 97 റണ്‍സ് നേടിയിരുന്നു. കിരീടം നേടിയ ടീമിലെ അംഗമായിരുന്ന നെഹ്‌റ ഇത്തരം പ്രസ്താവനകള്‍ ശ്രദ്ധിക്കേണ്ട കാര്യം പോലുമില്ലെന്ന് പ്രതികരിച്ചു.

ഈ വിഷയത്തില്‍ എന്റെ അഭിപ്രായം പറഞ്ഞ് രണതുംഗയുടെ പ്രസ്താവനകള്‍ക്ക് കൂടുതല്‍ മഹത്വവല്‍കരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ശ്രീലങ്കയുടെ 96ലെ ലോകകപ്പ് വിജയത്തേക്കുറിച്ച് ഞാന്‍ ചോദിച്ചാലോ? അങ്ങനെ ചോദിക്കുന്നത് ശരിയാണോ? അതുകൊണ്ട് അതുവേണ്ട. രണതുംഗയെപോലെ ഒരാള്‍ ഇങ്ങനെ പറയുന്നത് ദു:ഖകരമാണ്. 
ആശിഷ് നെഹ്‌റ  

മുംബൈയിലെ വാംഗഡെ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഇന്ത്യ-ശ്രീലങ്ക ഫൈനലില്‍ കമന്റേറ്ററായി രണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഇപ്പോള്‍ തനിക്ക് അക്കാര്യത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനാകില്ലെന്നും തെളിവ് ലഭിച്ചാല്‍ അക്കാര്യം ഒരുനാള്‍ പുറത്ത് വിടുമെന്നും ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ അന്വേഷണം നടന്നാല്‍ പലതും പുറത്ത് വരും. ആ ദിവസം എന്താണ് നടന്നതെന്ന് ഇപ്പോള്‍ എനിക്ക് പുറത്ത് പറയാനാകില്ല. എന്നാല്‍ തെളിവുകളോടെ ഒരിക്കല്‍ അക്കാര്യം ഞാന്‍ പുറത്ത് വിടും. ഇത് അന്വേഷണ വിഷമാണെന്നാണ് എന്റെ അഭിപ്രായം. ആ സമയത്ത് കമാന്റിംഗ് പാനലില്‍ ഞാനവിടെ ഉണ്ടായിരുന്നു. ശ്രീലങ്കയുടെ പ്രകടനത്തില്‍ ഞാന്‍ ഏറെ നിരാശനായിരുന്നു.
രണതുംഗ

2011 ലോകകപ്പ് ഫൈനലിനെക്കുറിച്ച് ഇതിനു മുമ്പും രണതുംഗ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഫൈനലിന് മുമ്പ് ഒന്നിലധികം കളിക്കാര്‍ക്ക് പരുക്കുപറ്റി മത്സരത്തില്‍ നിന്ന് പിന്മാറിയത് ആശ്ചര്യജനകമാണെന്നായിരുന്നു രണതുംഗ മുമ്പ് പറഞ്ഞത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ശ്രീലങ്കയുടെ 274 റണ്‍സ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. രണതുംഗയുടെ പുതിയ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നാണ് സൂചന.