ബിസിസിഐയ്ക്ക് ശ്രീശാന്തിന്റെ ബീമര്‍; ‘എന്നെ വിലക്കിയ ബിസിസിഐ ചെന്നൈയോടും റോയല്‍സിനോടും ചെയ്തതിന് ന്യായീകരണമുണ്ടോ?’  

August 11, 2017, 10:46 pm
ബിസിസിഐയ്ക്ക് ശ്രീശാന്തിന്റെ ബീമര്‍; ‘എന്നെ വിലക്കിയ ബിസിസിഐ ചെന്നൈയോടും റോയല്‍സിനോടും ചെയ്തതിന് ന്യായീകരണമുണ്ടോ?’  
Cricket

കൊച്ചി: വിലക്ക് നീക്കാനാവശ്യപ്പെട്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച ബിസിസിഐയ്‌ക്കെതിരെ ശ്രീശാന്തിന്റെ ബീമര്‍. തന്നെ വിലക്കാന്‍ ബന്ധപ്പെടുന്ന ക്രിക്കറ്റ് ബോര്‍ഡ് ഐപിഎല്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ചെയ്തുകൊടുത്തത് എന്താണെന്ന് ശ്രീശാന്ത് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു മലയാളി താരത്തിന്റെ പ്രതികരണം. ബിസിസിഐയെ ടാഗ് ചെയ്തുകൊണ്ടാണ് ശ്രീയുടെ ട്വീറ്റുകള്‍.

‘ബോര്‍ഡ് അഴിമതിയും ഒത്തുകളിയും വെച്ചുപൊറുപ്പിക്കില്ല’. ബിസിസിഐ ഓഫീസ്? അങ്ങനെയെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കുറിച്ചും രാജസ്ഥാന്‍ റോയല്‍സിനേക്കുറിച്ചും എന്ത് വിശദീകരണമാണുളളത്? 
ശ്രീശാന്ത് 

താന്‍ യാചിക്കുകയല്ല. തന്റെ ജീവിത മാര്‍ഗം തിരിച്ചുതരണമെന്നും ശ്രീശാന്ത് പറഞ്ഞു. അത് തന്റെ അവകാശമാണ്. നിങ്ങള്‍ ദൈവത്തിനും മുകളിലല്ല. ഞാന്‍ വീണ്ടും കളിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ഒരു തവണയല്ല, വീണ്ടും വീണ്ടും നിരപരാധിത്വം തെളിയിച്ച ഒരാളോട് ചെയ്യാന്‍ കഴിയുന്നതിന്റെ അങ്ങേയറ്റമാണ് ബിസിസിഐ ചെയ്യുന്നത്. എന്തുകൊണ്ടാണ് ബിസിസിഐ ഇത് ചെയ്യുന്നതെന്ന് മനസിലാവുന്നില്ലെന്നും ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു.

2013ലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിനെ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയത്. ശ്രീശാന്തിനെതിരെയുള്ള ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആഗസ്റ്റ് ഏഴിന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഉത്തരവിനെതിരെ എതിര്‍ സത്യവാങ് മൂലം നല്‍കാനൊരുങ്ങുകയാണ് ബിസിസിഐ.

ഐപിഎല്‍ ടീമുകളായ രാജസ്ഥാന്‍ റോയല്‍സിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ഉടമകള്‍ ക്രമക്കേട് നടത്തിയെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. ഉടമകള്‍ വാതുവയ്പ് നടത്തിയെന്ന ആര്‍ എം ലോധ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇരുടീമുകള്‍ക്കും വിലക്ക് ഏര്‍പെടുത്തിയിരുന്നു. രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷം ഐപിഎല്‍ 2018 സീസണില്‍ ഇരു ടീമുകളും കളിക്കും.