‘ക്രിക്കറ്റിന് വിട’; അഴിമതിക്കും നാടുവിടലിനും ശേഷം അവസാന പദവിയും രാജിവെക്കുന്നതായി ലളിത് മോഡി  

August 12, 2017, 11:30 am
‘ക്രിക്കറ്റിന് വിട’; അഴിമതിക്കും നാടുവിടലിനും ശേഷം അവസാന പദവിയും രാജിവെക്കുന്നതായി ലളിത് മോഡി  
Cricket
Cricket
‘ക്രിക്കറ്റിന് വിട’; അഴിമതിക്കും നാടുവിടലിനും ശേഷം അവസാന പദവിയും രാജിവെക്കുന്നതായി ലളിത് മോഡി  

‘ക്രിക്കറ്റിന് വിട’; അഴിമതിക്കും നാടുവിടലിനും ശേഷം അവസാന പദവിയും രാജിവെക്കുന്നതായി ലളിത് മോഡി  

നാഗ്പൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം ലളിത് മോഡി രാജിവെച്ചു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന് അയച്ച മൂന്ന് പേജ് വരുന്ന രാജികത്തില്‍ ക്രിക്കറ്റില്‍ നിന്നും തല്‍ക്കാലത്തേക്ക് വിട പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തലമുറക്ക് ബാറ്റണ്‍ കൈമാറാന്‍ സമയമായി അതിനാല്‍ ക്രിക്കറ്റില്‍ നിന്നും വിട പറയുകയാണ് മോഡി വ്യക്തമാക്കി.

കളളപ്പണം വെളുപ്പിച്ചെന്ന് ആരോപണം നേരിടുന്ന ലളിത് മോഡി ഇന്ത്യ വിട്ടിരുന്നു എങ്കിലും നാഗ്പൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നില്ല. അദ്ദേഹത്തിനെതിരെ വാറന്റ് പുറപ്പെടുവിക്കണമെന്ന് ഇന്ത്യയുടെ ആവശ്യം ഇന്റര്‍ പോള്‍ തളളിയിരുന്നു.

ലളിത് മോഡി തുടരുന്നതിനാല്‍ ബിസിസിഐ രാജസ്ഥാന്‍ ക്ക്രിക്കറ്റ് അസോസിയേഷനെ വിലക്കിയിരുന്നു. ലളിത് മോഡിയുടെ രാജിയോടെ വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറാകുമെന്നാണ് പ്രതീക്ഷ. രാജസ്ഥാന്‍ ക്രിക്കറ്റിന്റെ തടഞ്ഞ് വെച്ച നൂറ് കോടിയുടെ ഫണ്ട് തടഞ്ഞുവെച്ച നടപടിയും ബിസിസിഐ പിന്‍വലിച്ചേക്കും. വിലക്കിനെ തുടര്‍ന്ന് രാജസ്ഥാനില്‍ ഐപിഎല്‍ മത്സരങ്ങളോ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളോ നടത്തിയിരുന്നില്ല.

ഇന്ത്യയില്‍ ഐപിഎല്‍ തുടങ്ങുന്നതിന് മുന്‍കൈയ്യെടുത്ത ലളിത് മോഡി നികുതി വെട്ടിപ്പും കളളപ്പണം വെളുപ്പിക്കലും തുടങ്ങിയ ആരോപണങ്ങളെ തുടര്‍ന്ന് ഇന്ത്യ വിടുകയായിരുന്നു. നിലവില്‍ ലണ്ടനിലാണ് ലളിത് മോഡി. ഐപിഎല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് 125 കോടിയുടെ അഴിമതി ആരോപണങ്ങളാണ് ലളിത് മോഡിക്കെതിരെയുളളത്.