ഇതിഹാസങ്ങളെ പിന്തള്ളി ഹര്‍ദിക് പാണ്ഡ്യയുടെ ടെസ്റ്റ് വെടിക്കെട്ട്; കന്നി സെഞ്ചുറിക്കൊപ്പം പുതിയ റെക്കോഡും

August 13, 2017, 6:03 pm

ഇതിഹാസങ്ങളെ പിന്തള്ളി ഹര്‍ദിക് പാണ്ഡ്യയുടെ ടെസ്റ്റ് വെടിക്കെട്ട്; കന്നി സെഞ്ചുറിക്കൊപ്പം പുതിയ റെക്കോഡും
Cricket

ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഹര്‍ദ്ദിക് പാണ്ഡ്യ. കാന്‍ഡിയില്‍ രണ്ടാം ദിനം എട്ടാമനായി ക്രീസിലെത്തിയ പാണ്ഡ്യ ഒരോവറില്‍ 26 റണ്‍സടിച്ച് ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കമാണ് 26 റണ്‍സ് പാണ്ഡ്യ നേടിയത്. ശ്രീലങ്കയുടെ പുഷ്പകുമാരയെ ആണ് പാണ്ഡ്യ അടിച്ചു പറത്തിയത്.

87 പന്തില്‍ നിന്ന് ടെസ്റ്റിലെ തന്റെ ആദ്യ സെഞ്ച്വറിയും പാണ്ഡ്യ സ്വന്തമാക്കിയിരുന്നു. 4,4,6,6,6 എന്നിങ്ങനെയായിരുന്നു പാണ്ഡ്യയുടെ സ്‌കോറിങ്. എട്ടാം നമ്പറില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന വേഗമേറിയ സെഞ്ച്വറിയാണിത്. കൂടാതെ ടെസ്റ്റില്‍ ലഞ്ചിന് മുന്‍പ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി പാണ്ഡ്യ.

ഒരോവറില്‍ 24 റണ്‍സ് വീതം നേടിയ സന്ദീപ് പാട്ടീലിന്റെയും കപില്‍ ദേവിന്റെയും റെക്കോര്‍ഡാണ് പാണ്ഡ്യ തകര്‍ത്തത്. എന്നാല്‍ ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ചതിന്റെ ലോക റെക്കോര്‍ഡ് പാണ്ഡ്യക്ക് നഷ്ടമായി. ഓവറില്‍ 28 റണ്‍സ് വീതം അടിച്ചിട്ടുളള ബ്രയാന്‍ ലാറയുടെയും ട്രെവര്‍ ബെയ്‌ലിയുടെയും പേരിലാണ് ഈ റെക്കോര്‍ഡ്. 27 റണ്‍സടിച്ചിട്ടുളള ഷഫീദ് അഫ്രീദിയാണ് മൂന്നാം സ്ഥാനത്ത്. നാലാമതാണ് പാണ്ഡ്യ.