വിരുഷ്‌കയ്ക്ക് പിന്നാലെ ഒരു ബോളിവുഡ്- ക്രിക്കറ്റ് പ്രണയകഥ?; റൊമാന്‍സ് മൊട്ടിട്ടതായി പരിണീതി, മറുപടിയുമായി ടീം ഇന്ത്യയിലെ ഇളമുറക്കാരന്‍

September 6, 2017, 3:06 pm
വിരുഷ്‌കയ്ക്ക് പിന്നാലെ ഒരു ബോളിവുഡ്- ക്രിക്കറ്റ് പ്രണയകഥ?; റൊമാന്‍സ് മൊട്ടിട്ടതായി പരിണീതി, മറുപടിയുമായി ടീം ഇന്ത്യയിലെ ഇളമുറക്കാരന്‍
Cricket

ബോളിവുഡിലെയും ക്രിക്കറ്റിലെയും താരങ്ങള്‍ക്കിടയിലെ സൗഹൃദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എന്നും ചര്‍ച്ചാ വിഷയമാണ്. ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലിയുടെ പേരിനൊപ്പം ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെ പേര് കേട്ടത് മുതല്‍ സമൂഹമാധ്യമങ്ങള്‍ താരജോഡികള്‍ക്ക് പിറകെയായിരുന്നു. ഇന്ന് ഏറ്റവും പ്രിയപ്പെട്ട താരജോഡികളില്‍ ഒന്നാണ് ഇവര്‍. ഇവര്‍ക്ക് പിന്നാലെ ഒരു പ്രണയ ജോഡിയുടെ കൂടി സൂചന പുറത്ത് വന്നതോടെയാണ് വീണ്ടും ഗോസിപ്പ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.

ബോളിവുഡ് നടി പരിണിതി ചോപ്രയുടെ ട്വീറ്റും ഇന്ത്യന്‍ ക്രിക്കറ്റ് യുവതാരം ഹാര്‍ദ്ദിക് പാണ്ഡ്യെയുടെ മറുട്വീറ്റുകളുമാണ് ഇപ്പോഴത്തെ സംസാരവിഷയം. ഇരുവര്‍ക്കുമിടയില്‍ പ്രണയമാണോ എന്നാണ് ആരാധകരുടെ സംശയം.

സൈക്കിളിന്റെ മനോഹരമായ ഒരു ചിത്രമാണ് പരിണീതി ട്വിറ്ററില്‍ പങ്കുവെച്ചത്. ഏറ്റവും പ്രിയപ്പെട്ടയാള്‍ക്കൊപ്പം ഒരു യാത്ര, ചുറ്റിനും പ്രണയം എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു ട്വീറ്റ്. മറുപടികളുമായി ആരാധകര്‍ ധാരാളമെത്തിയെങ്കിലും ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് പാണ്ഡ്യെയുടെ ട്വീറ്റായിരുന്നു. ഞാന്‍ ഊഹിക്കട്ടെ,വീണ്ടും ബോളിവുഡ്-ക്രിക്കറ്റ് ബന്ധം- ഇങ്ങനെയായിരുന്നു പാണ്ഡ്യെയുടെ ട്വീറ്റ്. പക്ഷെ പരിണീതിയുടെ മറുപടിയായിരുന്നു ആരാധകരെ കൂടുതല്‍ അമ്പരിപ്പിച്ചത്. താന്‍ ഉദ്ദേശിച്ച പങ്കാളി ക്രിക്കറ്റ് കളിക്കാരനായിരിക്കാം അല്ലായിരിക്കാം. സൂചനയെല്ലാം ചിത്രത്തിലുണ്ട് എന്നായിരുന്നു പരിണീതിയുടെ ട്വീറ്റ്.

ഇതുവരുടെയും സംഭാഷണം പരിണീതിയുടെ ആരാധകരെ സന്തോഷിപ്പിച്ചെങ്കിലും ക്രിക്കറ്റില്‍ ശ്രദ്ധ പതിപ്പിക്കാനായിരുന്നു പാണ്ഡ്യെയുടെ ആരാധകരുടെ ഉപദേശം. പരസ്യത്തിനുള്ള അടുത്ത അടവാണെന്നായിരുന്നു ചിലരുടെ വിമര്‍ശനം.

ആരാധകരുടെ സംശയങ്ങള്‍ വെറുതായിരുന്നില്ല. തന്റെ പുതിയ പങ്കാളി പുതിയ ഫോണ്‍ ആണെന്ന് അറിയിച്ചുള്ള പരിണീതിയുടെ വീഡിയോയും പിന്നാലെ എത്തി.

ഏറെ പ്രതീക്ഷയോടെ കായിക ലോകം കാത്തിരിക്കുന്ന താരമാണ് പാണ്ഡ്യെ. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വുറിയും പാണ്ഡെ നേടിയിരുന്നു. ഏഴ് പടുകൂറ്റന്‍ സിക്സുകളോട് കൂടിയായിരുന്നു ഇത്. ഈ പ്രകടനം പാണ്ഡ്യെ തുടര്‍ന്നാല്‍ കപില് ദേവിനേട് ഉപമിക്കാമെന്നായിരുന്നു ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദിന്റെ അഭിനന്ദം.