‘ഇത് നിര്‍ണ്ണായക സമയം!’, കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് അഫ്രീദി 

February 5, 2017, 6:03 pm
‘ഇത് നിര്‍ണ്ണായക സമയം!’, കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് അഫ്രീദി 
Cricket
Cricket
‘ഇത് നിര്‍ണ്ണായക സമയം!’, കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് അഫ്രീദി 

‘ഇത് നിര്‍ണ്ണായക സമയം!’, കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് അഫ്രീദി 

കശ്മീര്‍ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി രംഗത്ത്. ട്വിറ്ററിലൂടെയാണ് അഫ്രീദി കശ്മീരികള്‍ക്കായി ശബ്ദമുയര്‍ത്തിയത്. സ്റ്റാന്‍ഡ് വിത്ത് കശ്മീര്‍. കശ്മീര്‍ സോളിഡാരിറ്റി ഡേ തുടങ്ങിയ ഹാഷ് ടാഗോടു കൂടിയാണ് അഫ്രീദിയുടെ ട്വീറ്റ്.

കശ്മീരികള്‍ ദശാബ്ദങ്ങളായി ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകുകയാണെന്നും ഒരുപാട് പേരുടെ ജീവനെടുത്ത ഈ പ്രശ്‌നം പരിഹരിക്കേണ്ട ഉചിതമായ സമയമാണിതെന്നും അഫ്രീദി പറയുന്നു. ഭൂമിയിലെ സ്വര്‍ഗമാണ് കശ്മീരെന്നും അതിനാല്‍ നിരപരാധികളുടെ ആഗ്രഹത്തെ വിസ്മരിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായാണ് ഇന്ത്യക്കും പാകിസ്താനുമിടയില്‍ കത്തിനില്‍ക്കുന്ന കശ്മീരി പ്രശ്‌നത്തെ കുറിച്ച് അഫ്രീദി തന്റെ അഭിപ്രായം പങ്കുവെക്കുന്നത്.

കഴിഞ്ഞ ലോകടി20യിലാണ് അഫ്രീദി അവസാനമായി പാകിസ്താന്‍ ടീമില്‍ കളിച്ചത്. അന്ന് നായകനായിരുന്നു. എന്നാല്‍ പാകിസ്താന് മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ ടീമില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി പാകിസ്താനില്‍ സജീവമാണ് അഫ്രീദി.

പാകിസ്താനായി 27 ടെസ്റ്റും 398 ഏകദിനവും 98 ടി20യും കളിച്ചിട്ടുളള അഫ്രീദി പാക് ക്രിക്കറ്റ് ടീം സംഭവന ചെയ്തിട്ടുളള ഏറ്റവും സംഹാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്.