മിന്നല്‍ ധോണി സ്റ്റംമ്പിംഗ്; സ്‌റ്റോക്ക് കരുതിയത് എബിഡി ബൗള്‍ഡ് ആയെന്ന് 

April 17, 2017, 11:11 am
മിന്നല്‍ ധോണി സ്റ്റംമ്പിംഗ്; സ്‌റ്റോക്ക് കരുതിയത് എബിഡി ബൗള്‍ഡ് ആയെന്ന് 
Cricket
Cricket
മിന്നല്‍ ധോണി സ്റ്റംമ്പിംഗ്; സ്‌റ്റോക്ക് കരുതിയത് എബിഡി ബൗള്‍ഡ് ആയെന്ന് 

മിന്നല്‍ ധോണി സ്റ്റംമ്പിംഗ്; സ്‌റ്റോക്ക് കരുതിയത് എബിഡി ബൗള്‍ഡ് ആയെന്ന് 

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലേഴ്‌സിനെ പുറത്താക്കിയ എംഎസ് ധോണിയുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിക്കറ്റിന് പിന്നില്‍ എംസ് ധോണി പുലര്‍ത്തുന്ന ആധിപത്യം എത്രത്തോളം ശക്തമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു ആ സ്റ്റംമ്പിംഗ്.

ഇമ്രാന്‍ താഹറിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച എബി ഡിവില്ലേഴ്‌സിനെ ഞൊടിയിടയിലായിരുന്നു ധോണി സ്റ്റംമ്പ് ചെയ്തത്. ധോണി സ്‌ററംമ്പ് ചെയ്ത് സെക്കന്റുകളുടെ അംശത്തിനുളളില്‍ തന്നെ എബിഡി ക്രീസില്‍ കാല്‍കുത്തിയിരുന്നു. ആ കാഴ്ച്ച കാണുക

ധോണിയുടെ സ്റ്റംമ്പിംഗിനെ കുറിച്ച് പൂണെ ടീമിലെ സഹതാരം ബെന്‍ സ്റ്റോക്ക് നടത്തിയ നിരീക്ഷണം രസകരമായി. താന്‍ കരുതിയത് ഡിവില്ലേഴ്‌സ് ബോള്‍ഡ് ആയെന്നാണെന്നാണ് സ്റ്റോക്ക് പ്രതികരിച്ചത്.

മത്സരത്തില്‍ റൈസിംഗ് പൂണെ സൂപ്പര് ജെയ്ന്റ്‌സ് 27 റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തോല്‍പിച്ചിരന്നു. 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബെന്‍ സ്റ്റോക്കിന്റെ പ്രകടനമാണ് പൂണെ വിജയത്തില്‍ നിര്‍ണായകമായത്.