താന്‍ ഇന്ത്യയ്ക്കായി കളിച്ചത് കണങ്കെെയ്ക്ക് പൊട്ടേറ്റനിലയില്‍: മുരളി വിജയ് 

April 19, 2017, 3:37 pm
താന്‍ ഇന്ത്യയ്ക്കായി കളിച്ചത് കണങ്കെെയ്ക്ക് പൊട്ടേറ്റനിലയില്‍: മുരളി വിജയ് 
Cricket
Cricket
താന്‍ ഇന്ത്യയ്ക്കായി കളിച്ചത് കണങ്കെെയ്ക്ക് പൊട്ടേറ്റനിലയില്‍: മുരളി വിജയ് 

താന്‍ ഇന്ത്യയ്ക്കായി കളിച്ചത് കണങ്കെെയ്ക്ക് പൊട്ടേറ്റനിലയില്‍: മുരളി വിജയ് 

കൈകേറ്റ പരിക്കിനെ തുടര്‍ന്ന് വേദന സഹിച്ചാണ് ഈ സീസണില്‍ ഇന്ത്യയ്ക്കായി കളിച്ചതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടെസ്റ്റ് താരം മുരളി വിജയ്. ഇന്ത്യയ്ക്കായി ഈ സീസണ്‍ മുഴുവന്‍ താന്‍ ക്രിക്കറ്റ് കളിച്ചത് കണങ്കൈയ്ക്ക് പൊട്ടലേറ്റ നിലയിലായിരുന്നെന്നാണ് മുരളി വിജയ് വെളിപ്പെടുത്തിയത്. അതിനാല്‍ തന്നെ പരിമിതമായ ഷോട്ടുകള്‍ മാത്രമേ കളിക്കാനായുളളുവെന്നും താരം വെളിപ്പെടുത്തി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് മുരളി വിജയുടെ വെളിപ്പെടുത്തല്‍.

നേരത്തെ പരിക്കേറ്റതിനാല്‍ മുരളി വിജയ് ഐപിഎല്ലില്‍ നിന്നും വിട്ടുനിന്നിരുന്നു. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന് പഞ്ചാബ് താരമാണ് മുരളി വിജയ്. ബ്രിട്ടനില്‍ ശസ്ത്രക്രിയക്കായി പോയിരിക്കുകയാണ് മുരളി വിജയിപ്പോള്‍

പരിക്കിന്റെ അവസ്ഥയെ കുറിച്ചൊന്നും എനിക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നില്ല, എങ്കിലും കണങ്കൈയ്ക്ക് പൊട്ടലേറ്റതിനാല്‍ കടുത്ത വേദന സഹിച്ചാണ് ഞാന്‍ ബാറ്റ് ചെയ്തത്. പരിക്ക് അലട്ടിയതിനാല്‍ എനിക്കപ്പോള്‍ സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ കഴിയുമായിരുന്നില്ല, അതെനിക്ക് വളരെ പ്രയാസമേറിയ സമയമായിരുന്നു. പേസ് ബൗളര്‍മാര്‍ക്കെതിരെ ഫ്രണ്ട് ഫൂട്ടില്‍ കയറി എനിക്ക് പ്രതിരോധിക്കേണ്ടി വന്നു. കാരണം എന്റെ മറ്റേ കൈ പരിക്കേറ്റിരിക്കുകയായിരുന്നു
മുരളി വിജയ്

മത്സരങ്ങള്‍ക്കിടെ താന്‍ വലിയ മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും പേസ് ബൗളര്‍മാരെ ഒഴിവാക്കി സ്പിന്നര്‍മാരെ നേരിടുന്ന രീതിയാണ് താന്‍ അവലംഭിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതെസമയം പരിക്ക് തളര്‍ത്തിയിട്ടിും ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് മുരളി വിജയ് കാഴ്ച്ചവെച്ചത്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് മാത്രമാണ് മുരളി വിജയ്ക്ക് വിട്ടുനില്‍ക്കേണ്ടി വന്നത്. ഈ സീസണിലെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ റണ്‍സ് സ്‌കോററാകാനും മുരളി വിജയ്ക്കായി, 36.71 ശരാശരിയില്‍ 771 റണ്‍സാണ് മുരളി വിജയ് ഈ സീസണില്‍ ഇന്ത്യയ്ക്കായി നേടിയത്.

ന്യൂസിലാന്‍ഡിനെതിരെ രണ്ട് അര്‍ധ സെഞ്ച്വറിയും ഇംഗ്ലണ്ടിനെതിരെ രണ്ട് സെഞ്ച്വറിയും നേടിയ മുരളി വിജയ് ബംഗ്ലാദേശിനെതിരെ ഒരു സെഞ്ച്വറിയും നേടിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ ഫോം ആവര്‍ത്തിക്കാന്‍ മുരളി വിജയ്ക്ക് കഴിഞ്ഞില്ല. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് താരം നേടിയത്.