കാന്‍ഡി ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്; ജഡേജക്ക് പകരം കുല്‍ദീപ് യാദവ് 

August 12, 2017, 11:04 am
കാന്‍ഡി ടെസ്റ്റില്‍  ഇന്ത്യക്ക് ബാറ്റിങ്; ജഡേജക്ക് പകരം കുല്‍ദീപ് യാദവ് 
Cricket
Cricket
കാന്‍ഡി ടെസ്റ്റില്‍  ഇന്ത്യക്ക് ബാറ്റിങ്; ജഡേജക്ക് പകരം കുല്‍ദീപ് യാദവ് 

കാന്‍ഡി ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്; ജഡേജക്ക് പകരം കുല്‍ദീപ് യാദവ് 

ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുളള ടെസ്റ്റ് പരമ്പരയില്‍ രണ്ടെണ്ണത്തിലും വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാമെന്ന് പ്രതീക്ഷയിലാണ്. ഗോളില്‍ നടന്ന മത്സരത്തില്‍ 304 റണ്‍സിനും കൊളംബോയില്‍ ഇന്നിങ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. ശിഖര്‍ ധവാനും ലോകേഷ് രാഹുലുമാണ് ക്രീസില്‍.

മോശം പെരുമാറ്റത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ രവീന്ദ്ര ജഡേജക്ക് പകരം കുല്‍ദീപ് യാദവ് ടീമില്‍ ഇടം നേടി.ലങ്കന്‍ നിരയില്‍ പരുക്കേറ്റ രങ്കണ ഹെര്‍ത്തും, നുവാന്‍ പ്രദീപും ധന്യന്‍ഞ്ജന ഡിസില്‍വയും പുറത്തിരിക്കും. ഇവര്‍ക്ക് പകരം ലക്ഷന്‍ സന്തകന്‍, ലഹ്ഹിരു കുമാര, വിശ്വഫെര്‍നാഡോ എന്നിവര്‍ ടീമില്‍ ഇടം നേടി.

വിദേശ മണ്ണില്‍ മൂന്നു ടെസ്റ്റ് മത്സരങ്ങളിലെ സമ്പൂര്‍ണ പരമ്പര വിജയം എന്ന അപൂര്‍വ്വ നേട്ടത്തിനായാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. സമ്പൂര്‍ണ പരാജയം ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് ലങ്കന്‍ ടീം ഇറങ്ങുന്നത്.