തിരിച്ചടിയാകുമോ? ഇന്ത്യയെ തേടി ഒരു അശുഭ വാര്‍ത്ത 

October 13, 2017, 12:07 pm
തിരിച്ചടിയാകുമോ? ഇന്ത്യയെ തേടി ഒരു അശുഭ വാര്‍ത്ത 
Cricket
Cricket
തിരിച്ചടിയാകുമോ? ഇന്ത്യയെ തേടി ഒരു അശുഭ വാര്‍ത്ത 

തിരിച്ചടിയാകുമോ? ഇന്ത്യയെ തേടി ഒരു അശുഭ വാര്‍ത്ത 

ഓസ്‌ട്രേലിയക്കെതിരെ ടി20 പരമ്പരയിലെ അവസാന മത്സരത്തിലിറങ്ങുന്ന ഇന്ത്യയ്‌ക്കെ തേടി ഒരു ചീത്ത വാര്‍ത്ത. മത്സരം നടക്കുന്ന ഹൈദരബാദില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ പെയ്യുകയാണ്. ഇത് പരമ്പര ആര്‍ക്കെന്ന് തീരുമാനിക്കുന്ന ഈ മത്സരത്തിന് തിരിച്ചടിയായേക്കും.

മഴ മൂലം മത്സരം തടസ്സപ്പെട്ടാല്‍ ഓസ്‌ട്രേലിയയെ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ട്ി20 പരമ്പരയിലും തകര്‍ക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും.

മഴമൂലം മത്സരം ഭീഷണി നേരുടുന്ന എന്ന ആശങ്ക പിച്ചൊരുക്കി ക്യൂറേറ്റര്‍ വൈ എല്‍ ചന്ദ്രശേഖറും പങ്കുവെക്കുന്നുണ്ട്. ഇതോടെ മത്സരം നടന്നാല്‍ തന്നെ പിച്ചിന്റെ സ്വഭാവം അപ്രവചനാധീതം ആയിരിക്കും.

നേരത്തെ ഗുഹവാത്തിയിലും മത്സരത്തിന് മുമ്പ് കനത്ത മഴ പെയ്തിരുന്നു. ഇതോടെ മികച്ച ബാറ്റിംഗ് പിച്ച് എന്ന് പേരുളള ഗുഹവാത്തി സ്‌റ്റേഡിയം ബൗളിംഗിനെ തുണക്കുന്നതാണ് പിന്നീട് കണ്ടത്. മികച്ച സ്‌കോര്‍ പിറക്കാറുളള ഹൈദരാബാദിലെ ഉപ്പല്‍ സ്റ്റേഡിയവും അങ്ങനെ മാറിയാല്‍ അത് ടീം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ പങ്കുവെക്കുന്നത്.