നേരത്തെ ധോണിയുടെ ക്വാട്ട, ഇപ്പോള്‍ കോഹ്ലിയുടെ ക്വാട്ട: ഏകദിന ടീം തെരഞ്ഞെടുപ്പ് പുകയുന്നു 

September 11, 2017, 4:42 pm
നേരത്തെ ധോണിയുടെ ക്വാട്ട, ഇപ്പോള്‍ കോഹ്ലിയുടെ ക്വാട്ട: ഏകദിന ടീം തെരഞ്ഞെടുപ്പ് പുകയുന്നു 
Cricket
Cricket
നേരത്തെ ധോണിയുടെ ക്വാട്ട, ഇപ്പോള്‍ കോഹ്ലിയുടെ ക്വാട്ട: ഏകദിന ടീം തെരഞ്ഞെടുപ്പ് പുകയുന്നു 

നേരത്തെ ധോണിയുടെ ക്വാട്ട, ഇപ്പോള്‍ കോഹ്ലിയുടെ ക്വാട്ട: ഏകദിന ടീം തെരഞ്ഞെടുപ്പ് പുകയുന്നു 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തില്‍ അതൃപ്തരായി ആരാധകര്‍. ഈ മാസം 17 മുതല്‍ ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ടീമില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തിയെന്നാണ് ആരാധകര്‍ പരാതിപ്പെടുന്നത്.

വിരാട് കോഹ്ലി, യുസ്‌വേന്ദ്ര ചാഹല്‍, കെഎല്‍ രാഹുല്‍, കേദാര്‍ ജാദവ് എന്നീ താരങ്ങള്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനു വേണ്ടിയാണ് കളിക്കുന്നത്. മുതിര്‍ന്ന താരങ്ങളായ യുവരാജ് സിങിനെയും സുരേഷ് റൈനയെയും ടീമില്‍ ഉള്‍പ്പെടുത്താതില്‍ അമര്‍ഷം രേഖപ്പെടുത്തിയ ആരാധകര്‍ ഇന്ത്യന്‍ ടീമില്‍ ആര്‍സിബി ക്വാട്ടയുണ്ടെന്നും കുറ്റപ്പെടുത്തി.

ടീം തെരഞ്ഞെടുപ്പില്‍ ആര്‍സിബി താരങ്ങളെ ഉള്‍പ്പെടുത്താന്‍ കോഹ്ലി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും ആരാധകര്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി. ധോണി ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന സമയത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളെ ഉള്‍പ്പെടുത്താനുള്ള സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും ആരാധകര്‍. അതേസമയം, ടീമില്‍ യുവതാരങ്ങള്‍ക്കു കൂടുതല്‍ അവസരം നല്‍കി ഇന്ത്യയെ 2019 ലോകകപ്പിന് സജ്ജമാക്കുകയാണ് സെലക്ടര്‍മാര്‍ ലക്ഷ്യമിടുന്നത്.

അഞ്ച് ഏകദിനവും മൂന്ന് ട്വന്റി20 മത്സരങ്ങളുമടങ്ങുന്ന പര്യടനത്തിനാണ് ഓസ്‌ട്രേലിയ ഇന്ത്യയിലെത്തുന്നത്.

ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അജിന്‍ക്യ രഹാനെ, എം എസ് ധോണി, ഹര്‍ദിക്ക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി.