വനിതാ ക്രിക്കറ്റ് ലോകകപ്പ്:ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് ജയിക്കാന്‍ 266; മിതാലിക്ക് സെഞ്ചുറി  

July 15, 2017, 7:41 pm
വനിതാ ക്രിക്കറ്റ് ലോകകപ്പ്:ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് ജയിക്കാന്‍ 266; മിതാലിക്ക് സെഞ്ചുറി  
Cricket
Cricket
വനിതാ ക്രിക്കറ്റ് ലോകകപ്പ്:ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് ജയിക്കാന്‍ 266; മിതാലിക്ക് സെഞ്ചുറി  

വനിതാ ക്രിക്കറ്റ് ലോകകപ്പ്:ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് ജയിക്കാന്‍ 266; മിതാലിക്ക് സെഞ്ചുറി  

ഡെര്‍ബി: വനിതാ ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ കിവീസിന് 266 റണ്‍സിന്റെ വിജയലക്ഷ്യം. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് ഇന്ത്യ നേടിയത്.

നായിക മിതാലി രാജിന്റെയും വേദ കൃഷ്ണമൂര്‍ത്തിയുടെയും ഹര്‍മന്‍പ്രീത് കൗറിന്റെയും പ്രകടനങ്ങളാണ് ഇന്ത്യയെ 250 കടത്തിയത്. മിതാലി 123 ബോളില്‍ നിന്ന് 109 റണ്‍സെടുത്തു. ഇന്ത്യന്‍ നായികയുടെ ആറാമത് ഏകദിന സെഞ്ചുറിയാണിത്. വേദയും ഹര്‍മന്‍പ്രീതും അര്‍ധസെഞ്ചുറി നേടി. ഹര്‍മന്‍പ്രീത് 90 പന്തില്‍ നിന്ന് 60 റണ്‍സ് നേടി. വെടിക്കെട്ട് ബാറ്റിങ് കാഴ്ച്ച വെച്ച വേദ 45 ബോളില്‍ നിന്ന് 70 റണ്‍സ് അടിച്ചെടുത്തു.

കിവികള്‍ക്ക് വേണ്ടി കാസ്‌പെറക് മൂന്ന് വിക്കറ്റും റോവ് രണ്ട് വിക്കറ്റും തഹുഹു ഒരു വിക്കറ്റും വീഴ്ത്തി. വേദയെ പെര്‍കിന്‍സ് റണ്‍ ഔട്ടാക്കുകയായിരുന്നു. ടോസ് നേടിയ ന്യൂസിലന്‍ഡ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.