വാലറ്റത്തിന്റെ മിടുക്കില്‍ സ്കോര്‍ 600ന് മുകളില്‍ പറത്തുന്നത് ശീലമാക്കി ഇന്ത്യ

August 11, 2017, 4:13 pm
വാലറ്റത്തിന്റെ മിടുക്കില്‍ സ്കോര്‍ 600ന് മുകളില്‍ പറത്തുന്നത് ശീലമാക്കി ഇന്ത്യ
Cricket
Cricket
വാലറ്റത്തിന്റെ മിടുക്കില്‍ സ്കോര്‍ 600ന് മുകളില്‍ പറത്തുന്നത് ശീലമാക്കി ഇന്ത്യ

വാലറ്റത്തിന്റെ മിടുക്കില്‍ സ്കോര്‍ 600ന് മുകളില്‍ പറത്തുന്നത് ശീലമാക്കി ഇന്ത്യ

ടെസ്റ്റ് മത്സരങ്ങളില്‍ സ്കോര്‍ 600 കടത്തുന്നത് പതിവാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ശ്രിലങ്കയ്ക്കെതിരായ ഇരു ടെസ്റ്റുകളിലും ഇന്ത്യ ഇന്നിങ്സ് അവസാനിച്ചത് സ്കോര്‍ 600ന് മുകളിലെത്തിയപ്പോഴാണ്. കഴിഞ്ഞ ഒന്‍പത് ടെസ്റ്റുകളില്‍ ആറെണ്ണത്തിലും ഇന്ത്യന്‍ സ്കോര്‍ 600 കടന്നിരുന്നു.

മുന്‍നിര ബാറ്റ്സ്മാന്മാരുടെ മികച്ച പ്രകടനം മാത്രമല്ല ഇന്ത്യുടെ ഈ കൂറ്റന്‍ സ്കോറുകള്‍ക്ക് പിന്നില്‍. മധ്യനിരയ്ക്കുമിറപ്പുറം വാലറ്റത്തിന്റെ കരുത്തുറ്റ പ്രകടനം കൂടി ഇന്ത്യയുടെ മികച്ച സ്കോര്‍ വേട്ടയ്ക്കി പിന്നിലുണ്ട്. ഏറ്റവും അധികം ഇന്നിങ്സുകളില്‍ 600 കടക്കുന്ന ടീമെന്ന റെക്കോര്‍ഡ് ഓസ്ട്രേലിയയില്‍ നിന്നും സ്വന്തമാക്കാന്‍ ടീം ഇന്ത്യ ഒരുങ്ങി പുറപ്പെടുമ്പോള്‍ വാലറ്റത്തിനും ചെയ്യാനേറെയുണ്ട്.

മുന്‍നിരയും മധ്യനിരയും ചേര്‍ന്ന് സ്കോര്‍ 400 കടത്തുമ്പോള്‍, 600ലേക്കോ അതിന് മുകളിലേക്കോ എത്തിക്കുന്നതിന് വാലറ്റം സുശക്തമായിരിക്കണം എന്ന് വിദഗ്‌ദ്ധര്‍ വിലയിരുത്തുന്നു. സ്കോര്‍ 600 റണ്‍സ് പിന്നിട്ടിട്ടും അവസാന നമ്പറുകാരെ കളിക്കാന്‍ അനുവദിക്കുന്നതിന് വിരാട് കോഹ്ലി പിന്നിലെ കാരണവും ഇതെന്നാണ് കരുതുന്നത്.

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റില്‍ അശ്വിന്‍ ജഡേജ, സാഹാ എന്നിവരും മികച്ച ബാറ്റിങാണ് കാഴ്ച്ചവെയ്ക്കുന്നത്. ആദ്യ ടെസ്റ്റില്‍ അശ്വിന്‍ 54ഉം സാഹാ 67ഉം ജഡേജ 70ഉം റണ്‍സാണ് നേടിയത്. രണ്ടാം ടെസ്റ്റില്‍ അശ്വിന്‍ 47ഉം പാണ്ഡ്യേ 50ഉം റണ്‍സ് നേടി. ഇരു ടെസ്റ്റിലും മുഹമ്മദ് ഷമിയും പിടിച്ചു നിന്നു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും, ഓസ്ട്രേലിയ , ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ ഇന്ത്യ പര്യടനത്തിനെത്തുമ്പോഴാണ് വാലറ്റത്തിന്റെ മാറ്റ് പരീക്ഷിച്ചറിയുക. പക്ഷെ വാലറ്റ ബാറ്റ്സ്മാന്മാര്‍ സമര്‍ദ ഘട്ടങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുള്ള ഉദാഹരണങ്ങളുമുണ്ട്. ഓസ്ട്രേലിയക്കെതിരായ ധര്‍മശാല ടെസ്റ്റില്‍ 221 ല്‍ നിന്നും സ്കോര്‍ 332ല്‍ എത്തിച്ച് 32 റണ്‍സ് നേടി കൊടുത്തത് സാഹാ ജഡേജ കൂട്ടുക്കെട്ടായിരുന്നു.

റണ്‍റേറ്റും നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. എത്രയും വേഗം സ്കോര്‍ 600ന് മുകളിലെത്തിക്കുന്നുവോ, കൂടുതല്‍ സമയം എതിര്‍ ടീമിനെ പ്രതിരോധത്തിലാഴ്ത്തി 20 വിക്കറ്റും വീഴ്ത്താന്‍ ഇന്ത്യക്ക് ലഭിക്കും ശ്രീലങ്കയ്ക്കെതിരായ ഇന്നിങ്സ് വിജയത്തിന് പിന്നിലും ഇതേ തന്ത്രമായിരുന്നു.

മൂന്നാമത്തെ ടെസ്റ്റില്‍ കളിക്കുന്നതില്‍ നിന്നും ജഡേജയെ ഐസിസി വിലക്കിയപ്പോളും വിരാട് കോഹ്ലി നിരാശ മറച്ചുവെച്ചിരുന്നില്ല. വാലറ്റ ബാറ്റ്സ്മാന്മാര്‍ ഒരവസരത്തിനായി കാത്തിരിക്കുകയാണെന്നും കോഹ്ലി രണ്ടാം ടെസ്റ്റിന് ശേഷം പറഞ്ഞിരുന്നു.