‘അടുത്ത ലക്ഷ്യം നിന്റെ തല’ ആദം സാമ്പയോട് ഇന്ത്യന്‍ ആരാധകന്‍ 

October 12, 2017, 12:12 pm


‘അടുത്ത ലക്ഷ്യം നിന്റെ തല’ ആദം സാമ്പയോട് ഇന്ത്യന്‍ ആരാധകന്‍ 
Cricket
Cricket


‘അടുത്ത ലക്ഷ്യം നിന്റെ തല’ ആദം സാമ്പയോട് ഇന്ത്യന്‍ ആരാധകന്‍ 

‘അടുത്ത ലക്ഷ്യം നിന്റെ തല’ ആദം സാമ്പയോട് ഇന്ത്യന്‍ ആരാധകന്‍ 

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ച്വരിച്ച ബസ്സിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ഓസീസ് താരം ആദം സാമ്പയക്ക് നേരെ ഇന്ത്യന്‍ ആരാധകന്റെ കൊലവിളി. അടുത്തലക്ഷ്യം നിന്റെ തലയാണെന്നാണ് അജിത്ത് ജോണിയെന്ന ഇന്ത്യന്‍ ആരാധകന്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയെ തോല്‍പിച്ച ശേഷമാണ് ഓസ്‌ട്രേലിയന്‍ ടീം ബസ്സിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നിരുന്നു. കല്ലേറില്‍ ഓസീസ് ടീമിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

കല്ലേറ് ഓസീസ് താരങ്ങളെ ഭയചകിതരാക്കിയെങ്കിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ടീമംഗങ്ങളെ സുരക്ഷിതമായി താമസസ്ഥലത്തെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു പേരെ പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.

ഇതിനെതിരെ ഇന്ത്യന്‍ താരങ്ങളടക്കം രംഗത്ത് വന്നിരുന്നു. ആരാധകര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നാണ് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ ആവശ്യപ്പെട്ടത്.

നേരത്തെ ബംഗ്ലാദേശിലും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം സഞ്ച്വരിച്ച ബസ്സിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും ഓസീസ് ടീമിന് നേരെ ആക്രമണം ഉണ്ടായത്.

അതെസമയം സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തുമ്പോഴും ഇന്ത്യന്‍ ആരാധകര്‍ക്ക് പിന്തുണയുമായി ആദം സാമ്പയെത്തി. ഇന്ത്യയ്ക്കാര്‍ ക്രിക്കറ്റിനെ ഏറെ സ്‌നേഹിക്കുന്നവരാണെന്നും ഒരാള്‍ ചെയ്ത അവിവേഗത്തെ ഇന്ത്യന്‍ ആരാധകര്‍ തള്ളികളയുമെന്നും അദ്ദേഹം പറഞ്ഞു.