ഉത്തപ്പ കൊടുങ്കാറ്റായി; ഹൈദരാബാദിന് 173 റണ്‍സ് വിജയലക്ഷ്യം 

April 15, 2017, 5:56 pm
ഉത്തപ്പ കൊടുങ്കാറ്റായി; ഹൈദരാബാദിന് 173 റണ്‍സ് വിജയലക്ഷ്യം 
Cricket
Cricket
ഉത്തപ്പ കൊടുങ്കാറ്റായി; ഹൈദരാബാദിന് 173 റണ്‍സ് വിജയലക്ഷ്യം 

ഉത്തപ്പ കൊടുങ്കാറ്റായി; ഹൈദരാബാദിന് 173 റണ്‍സ് വിജയലക്ഷ്യം 

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസസ് ഹൈദരാബാദിന്‌ 173 റണ്‍സ് വിജയലക്ഷ്യം. അര്‍ധ സെഞ്ച്വറി നേടിയ റോബിന്‍ ഉത്തപ്പയുടെ മികവിലാണ് കൊല്‍ക്കത്ത ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഉത്തപ്പ 39 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 68 റണ്‍സെടുത്തു. ഉത്തപ്പയെ കൂടാതെ മനീഷ് പാണ്ഡ്യയും യൂസഫ് പത്താനും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു. മനീഷ് പാണ്ഡ്യ 35 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 46 റണ്‍സടെത്തപ്പോള്‍ യൂസഫ് പത്താന്‍ 15 പന്തില്‍ ഒരു ഫോറും ഒരു സിക്‌സും അടക്കം 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

അതെസമയം ഗൗതം ഗംഭീര്‍ 15 റണ്‍സെടുത്ത് പുറത്തായി. റാഷിദ് ഖാനാണ് ഗംഭീറിന്റെ വിക്കറ്റെടുത്തത്. സുനില്‍ നരെയന്‍ ഓപ്പണറായി വീണ്ടും ഇറങ്ങിയെങ്കിലും ഇക്കുറി വിജയിച്ചില്ല ആറ് റണ്‍സാണ് നരയന്റെ സമ്പാദ്യം. സുര്യകുമാര്‍ യാദവ് നാലും ഗ്രാന്‍ഡ് ഹോം പൂജ്യനായും മടങ്ങി. ഒരു റണ്‍സുമായി വോക്‌സ് യൂസഫിന് കൂട്ടായി ക്രീസില്‍ നിന്നു.

ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയാണ് ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. നെഹ്‌റയും ബെന്‍ കട്ടിംഗും റാഷിദ് ഖാനും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.