അടിച്ച് തകര്‍ത്ത് സഞ്ജുവിന്റെ ക്ലാസിക്ക് ഇന്നിംഗ്‌സ് 

April 17, 2017, 5:07 pm
അടിച്ച് തകര്‍ത്ത് സഞ്ജുവിന്റെ ക്ലാസിക്ക് ഇന്നിംഗ്‌സ് 
Cricket
Cricket
അടിച്ച് തകര്‍ത്ത് സഞ്ജുവിന്റെ ക്ലാസിക്ക് ഇന്നിംഗ്‌സ് 

അടിച്ച് തകര്‍ത്ത് സഞ്ജുവിന്റെ ക്ലാസിക്ക് ഇന്നിംഗ്‌സ് 

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. ക്ലാസിക്ക് ഷോട്ടുകളാല്‍ സമ്പന്നമായ ഇന്നിംഗ്‌സില്‍ 25 പന്തില്‍ 39 റണ്‍സാണ് സഞ്ജു നേടിയത്. കൃത്യമായ സങ്കേതിത്തികവോടെ കളിച്ച മലയാളി താരം എണ്ണം പറഞ്ഞ ഏഴ് ബൗണ്ടറികളും മത്സരത്തില്‍ സ്വന്തമാക്കി.

കൊല്‍ക്കത്തന്‍ ബൗളര്‍മാര്‍ക്കെതിരെ പതര്‍ച്ചയേതുമില്ലാതെ കളിച്ച സഞ്ജുവിന് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ഇന്നിംഗ്‌സ് അര്‍ധ സെഞ്ച്വറിയായി മാറ്റാന്‍ സാധിക്കാതെ പോയത്. ഒരു ഘട്ടത്തില്‍ ഉമേശ് യാദവിന്റെ ഒരോവറില്‍ നാല് ബൗണ്ടറി വരെ ഈ മലയാളി താരം നേടിയിരുന്നു.

ഒടുവില്‍ ഉമേശ് യാദവിന്റെ പന്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ റോബിന്‍ ഉത്തപ്പ പിടിച്ചാണ് സഞ്ജു പുറത്തായത്. സഞ്ജുവിനെ കൂടാതെ ബില്ലിംഗ്‌സണും കരുണ്‍ നായരും ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

ഐപിഎല്ലിലെ ഇത് രണ്ടാമത്തെ മികച്ച ഇന്നിംഗ്‌സാണ് സഞ്ജുവിന്റേത്. നേരത്തെ പൂണെ സൂപ്പര്‍ ജെയ്ന്റസിനെതിരെ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. 63 പന്തില്‍ എട്ട് ബൗണ്ടറിയും ആറ് സിക്‌സും സഹിതമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. അന്ന് ഡല്‍ഹി 97 റണ്‍സിനാണ് പൂണെയെ തോല്‍പിച്ചത്.