സ്‌റ്റോക്ക് മുതല്‍ മോര്‍ഗന്‍ വരെ; ഐപിഎല്ലിനെ കാത്തിരിക്കുന്നത് ഇംഗ്ലീഷ് താരങ്ങളുടെ കൂട്ടകൊഴിഞ്ഞുപോക്ക് 

April 16, 2017, 1:04 pm
സ്‌റ്റോക്ക് മുതല്‍ മോര്‍ഗന്‍ വരെ; ഐപിഎല്ലിനെ കാത്തിരിക്കുന്നത് ഇംഗ്ലീഷ് താരങ്ങളുടെ കൂട്ടകൊഴിഞ്ഞുപോക്ക് 
Cricket

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മത്സരം മുറുകുമ്പോള്‍ ടീമുകളെ കാത്തിരിക്കുന്നത് ഇംഗ്ലീഷ് താരങ്ങളുടെ കൂട്ടക്കൊഴിഞ്ഞുപോക്കിന്. ടൂര്‍ണമെന്റ് അവസാനിക്കുന്നതിന് മുമ്പ് ഐപിഎല്‍ കളിക്കുന്ന എട്ട് ഇംഗ്ലീഷ് താരങ്ങളില്‍ ആറ് പേരും നാട്ടിലേക്ക് മടങ്ങും. ദേശീയ ടീമിനായി ക്രിക്കറ്റ് കളിക്കാനാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത്.

ഇതില്‍ ഐപിഎല്ലില്‍ ഏറ്റവും അധികം പ്രതിഫലം നേടിയ ബെന്‍സ്റ്റോക്ക് മുതല്‍ ഇയാന്‍ മോര്‍ഗന്‍ വരെ ഉള്‍പ്പെടും.

ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് തൊട്ട് മുമ്പ് ഇംഗ്ലണ്ട് ദേശീയ ടീം രണ്ട് ഏകദിന പരമ്പരകളാണ് കളിക്കുന്നത്. മെയ് തുടക്കത്തില്‍ അയര്‍ലന്‍ഡിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുമാണ് ഇംഗ്ലണ്ടിന്റെ ഏകദിന പരമ്പര. ഇതാണ് ഐപിഎല്ലിന് വിനായകുക.

മെയ് ഒന്നിന് ജാസണ്‍ റോയ്, സാം ബില്ലിംഗ്‌സ്, ഇയാന്‍മ മോര്‍ഗണ്‍ എന്നിവരാണ് ഐപിഎല്‍ വിടുന്നത്. മെയ് 14ന് ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, ക്രിസ് വോക്‌സ് എന്നിവരും ഐപിഎല്‍ വിടും. മെയ് 21ന് ഹൈദരാബാദില്‍ വെച്ചാണ് ഐപിഎല്‍ ഫൈനല്‍ നടക്കുന്നത്.

അതെസമയം ക്രിസ് ജോര്‍ദാന്‍, ടൈമര്‍ മില്‍സ് എന്നിവര്‍ക്ക് ഐപിഎല്‍ മുഴുവന്‍ കളിക്കാനാകും. ടി20 സ്‌പെഷ്യലിസ്റ്റുകളാണ് ഇരുവരും എന്നതാണ് താരങ്ങള്‍ക്കും ഐപിഎല്‍ ടീമുകള്‍ക്കും ഗുണമായത്.

ഐപിഎല്‍ വിടുന്ന ഇംഗ്ലീഷ് താരങ്ങള്‍

മെയ് 1: ജാസണ്‍ റോയ്, സാം ബില്ലിംഗ്‌സ്, ഇയാന്‍ മോര്‍ഗണ്‍

മെയ് 14: ബെന്‍ സ്‌റ്റോക്ക്, ജോസ് ബട്ടലര്‍, ക്രിസ് വോഗ്‌സ്

ടൂര്‍ണമെന്റ് മുഴുവന്‍ ഉണ്ടാകുന്ന താരങ്ങള്‍: ക്രിസ് വോഗ്‌സ്, ടൈമല്‍ മില്‍സ്‌