രണ്ടാം ക്വാളിഫയറിന് കൊല്‍ക്കത്ത; ഹൈദരാബാദ് പുറത്ത്

May 18, 2017, 10:20 am


രണ്ടാം ക്വാളിഫയറിന് കൊല്‍ക്കത്ത; ഹൈദരാബാദ് പുറത്ത്
Cricket
Cricket


രണ്ടാം ക്വാളിഫയറിന് കൊല്‍ക്കത്ത; ഹൈദരാബാദ് പുറത്ത്

രണ്ടാം ക്വാളിഫയറിന് കൊല്‍ക്കത്ത; ഹൈദരാബാദ് പുറത്ത്

ബംഗളൂര്‍: മഴകളിച്ച മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സണ്‍റൈസസ് ഹൈദരാബിനെ തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. മഴമൂലം മല്‍സരത്തിന്റെ ഏറിയ പങ്കും നഷ്ടമായതോടെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമം ഉപയോഗിച്ച മല്‍സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു സണ്‍റൈസേഴ്‌സിന്റെ ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ട സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. എന്നാല്‍ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചതിനു തൊട്ടുപിന്നാലെ കനത്ത മഴ പെയ്തു. ഇതോടെ മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. മഴ അവസാനിച്ചപ്പോഴേക്കും അര്‍ധരാത്രിയായി. ഒടുവില്‍ രണ്ടാം ഇന്നിങ്‌സില്‍ കൊല്‍ക്കത്തയുടെ വിജയലക്ഷ്യം ആറ് ഓവറില്‍ 48 റണ്‍സായി പുനക്രമീകരിച്ചു. തുടര്‍ച്ചയായി മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് കൊല്‍ക്കത്തയെ ആശങ്കപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ അവര്‍ അനായാസം ലക്ഷ്യത്തിലെത്തി. നാലു പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു കൊല്‍ക്കത്തയുടെ ജയം.

ഓപ്പണര്‍ ക്രിസ് ലിന്‍ ( ആറ്), യൂസഫ് പത്താന്‍ (0), റോബിന്‍ ഉത്തപ്പ (രണ്ടു പന്തില്‍ ഒന്ന്) എന്നിവരാണ് കൊല്‍ക്കത്ത നിരയില്‍ പുറത്തായത്. ഭുവനേശ്വര്‍ കുമാര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യൂസഫ് പത്താന്‍ റണ്ണൗട്ടായി. എന്നാല്‍, നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഗംഭീര്‍-ഇഷാങ്ക് ജാഗി സഖ്യം കൊല്‍ക്കത്തയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

19 പന്തുകള്‍ നേരിട്ട ഗംഭീര്‍ രണ്ടു വീതം സിക്‌സും ബൗണ്ടറിയുമുള്‍പ്പെടെ 32 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. എട്ടു പന്തില്‍ അഞ്ചു റണ്‍സെടുത്ത ജാഗി, വിജയത്തിലേക്കു ഗംഭീറിനു കൂട്ടുനിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. 35 പന്തില്‍ 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സിന്റെ ടോപ്‌സ്‌കോറര്‍. ധവാന്‍ (11), വില്യംസണ്‍ (24), യുവരാജ് സിംഗ് (9), ശങ്കര്‍ (22), ഓജ (16) ജോര്‍ദാന്‍ (0) എന്നിങ്ങനെയായിരുന്നു ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം. കൊല്‍ക്കത്തയ്ക്കായി കോള്‍ട്ടര്‍ നെയ്ല്‍ മൂന്നും ഉമേശ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.

മുംബൈ ഇന്ത്യന്‍സ് ആണ് രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയുടെ എതിരാളി. അവിടെ ജയിക്കുന്നവര്‍ക്ക് 21നു നടക്കുന്ന കിരീടപ്പോരില്‍ പുണെ സൂപ്പര്‍ ജയന്റിനെ നേരിടാം.