വംശീയതക്കെതിരെ നിലപാടെടുത്ത് ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍; അഭിനവ് മുകുന്ദിനെ പിന്തുണച്ച് ആര്‍ അശ്വിന്‍ 

August 10, 2017, 7:56 pm
 വംശീയതക്കെതിരെ നിലപാടെടുത്ത് ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍; അഭിനവ് മുകുന്ദിനെ പിന്തുണച്ച് ആര്‍ അശ്വിന്‍ 
Cricket
Cricket
 വംശീയതക്കെതിരെ നിലപാടെടുത്ത് ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍; അഭിനവ് മുകുന്ദിനെ പിന്തുണച്ച് ആര്‍ അശ്വിന്‍ 

വംശീയതക്കെതിരെ നിലപാടെടുത്ത് ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍; അഭിനവ് മുകുന്ദിനെ പിന്തുണച്ച് ആര്‍ അശ്വിന്‍ 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ തന്റെ സഹതാരം മുന്നോട്ട് വച്ച വംശീയതയെ കുറിച്ചുള്ള സന്ദേഹത്തെ പിന്തുണച്ച് ആര്‍ അശ്വിന്‍ രംഗതെത്തി. അശ്വിന്റെ കുറിപ്പ് വായിക്കുകയും മനസിലാക്കുകയുമാണ് വേണ്ടത്. അല്ലാതെ അത് ഒരു തലക്കെട്ട് ആക്കുകയല്ല വേണ്ടത്. കാരണം അതൊരാളുടെ മനോവേദനയാണ് എന്നാണ് അശ്വിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അശ്വിന്‍ തന്റെ നിലപാടറിയിച്ചത്.

താന്‍ നേരിട്ടിട്ടുള്ള വംശീയ അധിക്ഷേപങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിനവ് മുകുന്ദ്. കറുത്ത തൊലി നിറത്തിന്റെ പേരില്‍ വംശീയമായി അധിക്ഷേപിക്കപ്പെട്ട സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ പുതുമുഖ താരം.

അനുകമ്പ പിടിച്ച് പറ്റുന്നതിനല്ല താനിത് എഴുതുന്നത് എന്നുള്ള ആമുഖത്തോടെയാണ് കുറിപ്പ്. എന്തെങ്കിലും തരത്തിലുള്ള മാറ്റം ആളുകളുടെ മനോഭാവത്തിലുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് അഭിനവിന്റെ കുറിപ്പ്. തന്റെ ശരീരത്തിന്റെ കറുത്ത നിറത്തെ ആളുകളെ അസ്വസ്ഥപ്പെടുത്തുകയാണ് എന്ന് അഭിനവ് പറയുന്നു.

15ാമത്തെ വയസ് മുതല്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഞാന്‍ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. ആളുകള്‍ എന്തിനാണ് എന്റെ ശരീരത്തിന്റെ നിറത്തെ കുറിച്ച് ഇങ്ങനെ വേവലാതിപ്പെടുന്നത് എന്ന് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തി. രാത്രിയും പകലും സൂര്യന് കീഴെയും അല്ലാതെയും ഞാന്‍ ക്രിക്കറ്റ് കളിച്ചിരുന്നു. സ്വഭാവികമായും ഞാന്‍ കരുവാളിച്ച് പോയി. ക്രിക്കറ്റിനെ കുറിച്ച് അറിയുന്ന ഏതൊരാള്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. ഞാന്‍ ആഗ്രഹിച്ചത് നേടിയെടുക്കുന്നതിന് വേണ്ടി അത്യന്തം ഞാന്‍ പരിശ്രമിച്ചു. അത് ഞാന്‍ ഇഷ്ടപ്പെടുന്നു. രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന നഗരങ്ങളിലൊന്നായ ചെന്നെയില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. എന്റെ യൗവനത്തിന്റെ നല്ല ഒരു സമയം ഞാന്‍ ക്രിക്കറ്റ് മൈതാനത്താണ് ചെലവിട്ടത്.ധാരാളം പേരിട്ട് ആളുകള്‍ എന്നെ പലതും വിളിച്ചിരുന്നു. എന്റേതായ സ്വപ്നങ്ങള്‍ എനിക്കുണ്ടായിരുന്നതിനാല്‍ ഞാന്‍ അത് കാര്യമാക്കിയില്ല. ഈ അധിക്ഷേപങ്ങള്‍ എന്നെ ബാധിക്കരുത് എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പ്രതികരണത്തിന് പോലും അവയ്ക്ക് അര്‍ഹതയില്ലെന്ന് ഉറപ്പിച്ച് ഞാന്‍ അവ അവഗണിച്ചിരുന്നു. പക്ഷെ ഇന്ന് ഞാന്‍ സംസാരിക്കും. എനിക്ക് വേണ്ടിയല്ല. തൊലി നിറത്തിന്റെ പേരില്‍ ഇത്തരം അധിക്ഷേപങ്ങള്‍ നിരന്തരം നേരിടുന്ന നിരവധി പേര്‍ക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത്. സമൂഹ മാധ്യമങ്ങളുടെ വരവോടെ അധിക്ഷേപങ്ങള്‍ക്ക് മേല്‍ യാതൊരു നിയന്ത്രണവുമില്ലാതായി. സൗന്ദര്യമെന്നാല്‍ വെളുത്ത നിറമല്ല. സ്വന്തം നിറത്തില്‍ ആന്ദിക്കുക.
അഭിനവ് മുകുന്ദ്.

കുറിപ്പിന് പിന്നാലെ നിരവധി പേരാണ് അഭിനവിന് പിന്തുണയുമായെത്തുന്നത്. വംശീയ അധിക്ഷേപങ്ങള്‍ അഭിനവിനെ ബാധിക്കാതിരിക്കട്ടെ എന്ന് ആശംസിക്കുകയാണ് ഇവര്‍. സ്വന്തം അനുഭവങ്ങള്‍ തുറന്ന് പറഞ്ഞും, വംശീയതയെ എതിര്‍ത്തും ട്വീറ്റുകള്‍ നിറയുകയാണ്.