ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും, ഏകദിന ലീഗും; ചരിത്ര തീരുമാനങ്ങളുമായി ഐസിസി

October 13, 2017, 11:32 am


ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും, ഏകദിന ലീഗും; ചരിത്ര തീരുമാനങ്ങളുമായി ഐസിസി
Cricket
Cricket


ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും, ഏകദിന ലീഗും; ചരിത്ര തീരുമാനങ്ങളുമായി ഐസിസി

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും, ഏകദിന ലീഗും; ചരിത്ര തീരുമാനങ്ങളുമായി ഐസിസി

ക്രിക്കറ്റില്‍ അടിമുടി മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്ന ചരിത്ര തീരുമാനങ്ങളുമായി ഇന്‍െനാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. പുതുതായി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഏകദിന അന്താരാഷ്ട്ര ലീഗും ആരംഭിക്കാനുളള തീരുമാനത്തിന് ഐസിസി അംഗീകാരം നല്‍കി. ഒക്ലന്‍ഡില്‍ വെച്ച് ചേര്‍ന്ന ഐസിസിയും ഗവേണിംഗ് ബോഡി യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ അനുമതി നല്‍കിയത്.

2019 ഏകദിന ലോകകപ്പിന് ശേഷമായിരിക്കും പുതിയ ടൂര്‍ണ്ണമെന്റുകള്‍ക്ക് തുടക്കമാകുക. റാങ്കിംഗില്‍ ആദ്യ ഒന്‍പത് സ്ഥാനത്തുളള ടീമുകള്‍ തമ്മിലായിരിക്കും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ആറ് പരമ്പരകളാണ് ഓരോ ടീമും കളിക്കേണ്ടത്. മൂന്നെണ്ണം നാട്ടിലും മൂന്നെണ്ണം വിദേശത്തുമായിരിക്കും ഈ ടെസ്റ്റ് പരമ്പരകള്‍ നടക്കുക.

2012 ഏപ്രിലില്‍ ഇംഗ്ലണ്ടിലെ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചായിരിക്കും ഇതിന്റെ ഫൈനല്‍ നടക്കുക. ആദ്യമെത്തുന്ന രണ്ട് ടീമുകളായിരിക്കും ഈ മത്സരത്തില്‍ ഏറ്റുമുട്ടുക.

അതെസമയം ഏകദിന ലീഗ് 13 ടീമുകള്‍ ഉള്‍പ്പെട്ടതായിരിക്കും. 12 ഐസിസി ഫുള്‍ മെമ്പേഴ്‌സും ഒരു ഐസിസി ലോകക്രിക്കറ്റ് ലീഗ് ചാമ്പ്യന്‍ഷിപ്പ് വിജയിയും ആയിരിക്കും ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ ഏകദിന ലീഗ് 2020-21 സീസണിലായിരിക്കും നടക്കുക. ഇതുപ്രകാരം ഒരോ ടീമും മൂന്ന് മത്സരങ്ങള്‍ കുറയാത്ത എട്ട് ഏകദിന പരമ്പരകള്‍ കളിക്കും.

നാല് ദിവസം നീണ്ടുനില്‍ക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ പരീക്ഷിക്കാനും ഐസിസി ഗവേണിംഗ് ബോഡി അനുമതി നല്‍കി. ഐസിസി പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ നേതൃത്വത്തിലാണ് ചരിത്രപരമായ തീരുമാനങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ കൈകൊണ്ടത്.