‘ഒരു വര്‍ഷത്തിനുള്ള അവന്‍ നീലക്കുപ്പായത്തില്‍ കളിക്കും’; ഗെയിലാട്ടത്തിന് സുല്ലിട്ട മലയാളിയെ വാഴ്ത്തി ബ്രാവോ പ്രവചിക്കുന്നു

April 20, 2017, 1:23 pm
‘ഒരു വര്‍ഷത്തിനുള്ള അവന്‍ നീലക്കുപ്പായത്തില്‍ കളിക്കും’; ഗെയിലാട്ടത്തിന് സുല്ലിട്ട മലയാളിയെ വാഴ്ത്തി ബ്രാവോ പ്രവചിക്കുന്നു
Cricket
Cricket
‘ഒരു വര്‍ഷത്തിനുള്ള അവന്‍ നീലക്കുപ്പായത്തില്‍ കളിക്കും’; ഗെയിലാട്ടത്തിന് സുല്ലിട്ട മലയാളിയെ വാഴ്ത്തി ബ്രാവോ പ്രവചിക്കുന്നു

‘ഒരു വര്‍ഷത്തിനുള്ള അവന്‍ നീലക്കുപ്പായത്തില്‍ കളിക്കും’; ഗെയിലാട്ടത്തിന് സുല്ലിട്ട മലയാളിയെ വാഴ്ത്തി ബ്രാവോ പ്രവചിക്കുന്നു

ചൊവ്വാഴ്ച്ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ തകര്‍പ്പന്‍ ബോളിങ് പ്രകടനം പുറത്തെടുത്ത മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പിയെ വാഴ്ത്തി വിന്‍ഡീസ് താരവും ഐപിഎല്ലിലെ സഹതാരവുമായ ഡ്വെയ്ന്‍ ബ്രാവോ. ബേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുതല്‍കൂട്ടാവുമെന്ന പറഞ്ഞ ബ്രാവോ ഒരുവര്‍ഷത്തിനുള്ളില്‍ താരം നീലക്കുപ്പായത്തില്‍ കളിക്കുമെന്നും പ്രവചിച്ചു.

പ്രതിഭയുള്ള യുവതാരമാണ് ബേസില്‍ തമ്പി. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങാനുള്ള അവസരം അവന് ലഭിക്കും. മികച്ച പേസും സ്‌കില്ലുമുണ്ട്. കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ എല്ലായ്‌പ്പോഴും ഉത്സാഹം കാണിക്കുന്നു. ശരിയായ ചോദ്യങ്ങള്‍ ചോദിക്കുന്നു. ഉമേഷ് യാദവിനേയും മുഹമ്മദ് ഷമിയേയും പോലെ 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്നത് നല്ല കാര്യമാണ്. ഹൃദയത്തില്‍ നിന്നും താരത്തിന് എല്ലാ ആശംസയും നേരുന്നു.
ഡ്വെയ്ന്‍ ബ്രാവോ

ബേസിലിന് ടിപ്‌സുകള്‍ നല്‍കാനും താന്‍ തയ്യാറാണെന്നും ബ്രാവോ പറഞ്ഞു. താനവന് ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കാറുണ്ട്. എല്ലാ പഠിച്ചുവരുന്ന ഘട്ടത്തിലാണ് താരം. കൂടുതല്‍ മത്സരങ്ങളില്‍ പന്തെറിയാന്‍ അവസരം ലഭിച്ചാല്‍ കൂടുതല്‍ അനുഭവ സമ്പത്ത് ലഭിക്കുമെന്നും ബ്രാവോ പറഞ്ഞു.

ഗുജറാത്തി ബോളര്‍മാരെ ഗെയ്‌ലും കോഹ്ലിയും അടിച്ച് നിലംപരിശമാക്കിയപ്പോള്‍ ബേസില്‍ തമ്പി മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നത്. 31 റണ്‍സ് മാത്രം വഴങ്ങി മനോഹരമായ യോര്‍ക്കറിലൂടെ ഗെയ്‌ലിന്റെ വിക്കറ്റും പിഴുതു.

മനോഹരമായ റണ്‍ അപ്പ്, നല്ല ബൗളിംഗ് ആക്ഷന്‍ 140 കിലോമീറ്ററിന് മുകളില്‍ പന്തെറിയാന്‍ കഴിയുന്ന വേഗത, ഒന്നാന്തരം ബൗണ്‍സറുകളും സ്ലോബോളുകളും, കൂടെ കരുതുറ്റ യോര്‍ക്കറുകളും, ഇതാണ് ബേസില്‍ തമ്പിയുടെ ബൗളിംഗ്. യോര്‍ക്കറെറിയാനുളള അസാമാന്യ പാടവം ബേസിലിനെ മറ്റ് പേസ് ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.

കുറുപ്പംപ്പടി എം ജി എം യില്‍നിന്നും ആശ്രമം സ്‌കൂലില്‍നിന്നും പ്രാഥമിക സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബേസില്‍ തമ്പി രഞ്ജിയില്‍ കേരള ടീമിന്റെ ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുനയാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ പെരുമ്പാവൂര്‍ ക്രിക്കറ്റ് ക്ലബിന് വേണ്ടിയാണ് ബേസില്‍ കളി തുടങ്ങിയത്. വേഗത്തില്‍ പന്തെറിയാന്‍ ശ്രദ്ധകാണിച്ച ബേസില്‍ ബാറ്റ്സ്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി. പിന്നീട് എറണാകുളം ജില്ലയുടെ അണ്ടര്‍ 19 ടീമിലേക്കും, കേരള ടീമിലേക്കും എത്തി. 2013 ല്‍ കേരള സീനിയര്‍ ടീമിനായി ബേസില്‍ അരങ്ങേറ്റം കുറിച്ചു, ആദ്യ സീസണില്‍ 23 മത്സരങ്ങള്‍ കളിച്ച ബേസില്‍ 26 വിക്കറ്റുകളാണ് ബേസില്‍ സ്വന്തമാക്കിയത്.

പേസ് ബോളര്‍മാരെ പരിശീലിപ്പിക്കുന്ന എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ എത്തിയതോടെ ബേസിലിന്റെ പന്തുകള്‍ക്ക് മൂര്‍ച്ചയേറി. ക്രിക്കറ്റ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ ശിക്ഷണത്തില്‍ ബേസില്‍ തന്റെ കരുത്ത് വര്‍ധിപ്പിച്ചു. വേഗതയാണ് ബേസിലിന്രെ കരുത്ത് എന്ന് കണ്ടെത്തിയ മഗ്രാത്ത് നിയന്ത്രണത്തോടെ പന്തെറിയാന്‍ ബേസിലിനെ പരിശീലിപ്പിച്ചു.

കഴിഞ്ഞ സയ്യീദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണ്ണമെന്റ് ബേസിലിനെ ശ്രദ്ധേയനാക്കി. യുവരാജ് സിങ്ങിനെതിരെയും ഗൗതം ഗംഭീറിനെതിരെയും ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ ബേസില്‍ കമന്ററേറ്റര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. വേഗതയും കൃത്യതയും ഒരുപോലെ പുറത്ത് എടുക്കുന്ന ബേസിലിനെ മെഗ്രാത്ത് ബ്രെറ്റ് ലീയോടാണ് ഉപമിച്ചത്.