കൈയ്യടിക്കടാ ഈ പത്താന്‍മാര്‍ക്ക്; ചേട്ടന്‍ സെഞ്ച്വറിയടിച്ചു, അനിയന്‍ ‘പൊട്ടിത്തെറിച്ചു’

October 12, 2017, 11:19 am

കൈയ്യടിക്കടാ ഈ പത്താന്‍മാര്‍ക്ക്; ചേട്ടന്‍ സെഞ്ച്വറിയടിച്ചു, അനിയന്‍ ‘പൊട്ടിത്തെറിച്ചു’
Cricket
Cricket

കൈയ്യടിക്കടാ ഈ പത്താന്‍മാര്‍ക്ക്; ചേട്ടന്‍ സെഞ്ച്വറിയടിച്ചു, അനിയന്‍ ‘പൊട്ടിത്തെറിച്ചു’

കൈയ്യടിക്കടാ ഈ പത്താന്‍മാര്‍ക്ക്; ചേട്ടന്‍ സെഞ്ച്വറിയടിച്ചു, അനിയന്‍ ‘പൊട്ടിത്തെറിച്ചു’

ഇരുഇന്നിംഗ്‌സുകളിലും തകര്‍പ്പന്‍ സെഞ്ച്വറി നേടിയ യൂസഫ് പത്താന്റെ പ്രകടനമായിരന്നല്ലോ രഞ്ജി ട്രോഫിയിലെ ആദ്യ മത്സരങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം. ആദ്യ ഇന്നിംഗ്‌സില്‍ 111 റണ്‍സും രണ്ടാം ഇനനിംഗ്‌സില്‍ പറത്താകാതെ 136 റണ്‍സുമാണ് അനിയന്‍ ഇര്‍ഫാന്‍ പത്താന്‍ നായകനായ ബറോഡ ടീമിനായി കാഴ്ച്ചവെച്ചത്.

ബറോഡ ടീം മത്സരത്തില്‍ തോറ്റെങ്കിലും യൂസഫ് പത്താന്റെ ഈ പ്രകടനം ദേശീയ ശ്രദ്ധ ആകര്‍ശിച്ചു.

അതെസമയം ആദ്യ ഇന്നിംഗ്‌സില്‍ അനിയന്‍ ഇര്‍ഫാന്‍ പത്താനെ സാക്ഷി നിര്‍ത്തിയായിരുന്നു യൂസഫിന്റെ സെഞ്ച്വറി. ആ ഇന്നിംഗ്‌സില്‍ എണ്‍പത് റണ്‍സും ഇര്‍ഫാന്‍ പത്താന് സ്വന്തമാക്കിയിരുന്നു.

യൂസഫ് ബൗണ്ടറി അടിച്ച് സെഞ്ച്വറി തികച്ചതോടെ ചേട്ടനേക്കാള്‍ ആവേശം അനിയനായിരുന്നു. ബാറ്റ് നിലത്തിട്ട് ചേട്ടനരികിലേക്ക് ഒടിയെത്തി ഇര്‍ഫാന്‍ പത്താന്‍ ഉറക്കെ കൈയ്യടിച്ച് ചേട്ടന്റെ സെഞ്ച്വറി ആഘോഷം പൊലിപ്പിച്ചു. ഈ ആഘോഷത്തിന്റെ വീഡിയോയും ഇര്‍ഫാന്‍ സ്വന്തം സോഷ്യല്‍ മീഡിയ അകൗണ്ടിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. ആ കാഴ്ച്ച കാണുക

ആദ്യ ഇന്നിംഗ്‌സില്‍ 125 പന്തിലാണ് യൂസഫ് പത്താന്‍ 111 റണ്‍സ് എടുത്തത്. രണ്ടാം ഇന്നിംഗ്‌സിലാകട്ടെ 154 പന്തിലാണ് പുറത്താകാതെ യൂസഫ് പത്താന്‍ 136 റണ്‍സ് നേടിയത്. യൂസഫിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് ഇടയിലും ബറോഡ എട്ട് വിക്കറ്റിന് തോറ്റിരുന്നു.