രോഹിതിന് സംശയമൊന്നുമില്ല; ഇന്ത്യന്‍ ടീമിലെ സല്‍മാന്‍ ഖാന്‍ ഇയാള്‍ തന്നെ 

September 11, 2017, 6:13 pm
രോഹിതിന് സംശയമൊന്നുമില്ല; ഇന്ത്യന്‍ ടീമിലെ സല്‍മാന്‍ ഖാന്‍ ഇയാള്‍ തന്നെ 
Cricket
Cricket
രോഹിതിന് സംശയമൊന്നുമില്ല; ഇന്ത്യന്‍ ടീമിലെ സല്‍മാന്‍ ഖാന്‍ ഇയാള്‍ തന്നെ 

രോഹിതിന് സംശയമൊന്നുമില്ല; ഇന്ത്യന്‍ ടീമിലെ സല്‍മാന്‍ ഖാന്‍ ഇയാള്‍ തന്നെ 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങള്‍ തമ്മിലുള്ള സൗഹൃദം കായിക പ്രേമികളുടെ ശ്രദ്ധ പിടിച്ചു പറ്റിയതാണ്. സോഷ്യല്‍ മീഡിയയിലൂടെ പല കളിക്കാരും തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ അടയാളപ്പെടുത്താറുണ്ട്. അത് കൊണ്ട് തന്നെയാണ് രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിലെ തന്റെ കൂട്ടുകാരനെ ചള്‍ബുള്‍ പാണ്ഡേ എന്ന് വിളിച്ചത്.

ഇന്ത്യന്‍ കളിക്കാരന്‍ മനീഷ് പാണ്ഡെയെ സല്‍മാന്‍ ഖാന്റെ പ്രസിദ്ധ കഥാപാത്രമായ ചള്‍ബുള്‍ പാണ്ഡേയുമായി രോഹിത് കൂട്ടിച്ചേര്‍ത്തത്. മനീഷിന് ജന്മദിനാശംസകശകള്‍ നേര്‍ന്നപ്പോഴായിരുന്നു രോഹിത് ചള്‍ബുള്‍ പാണ്ഡേ എന്ന് വിളിച്ചത്.

ശ്രീലങ്കക്കെതിരായ ഏകദിനത്തില്‍ രണ്ട് മത്സരങ്ങളേ കളിച്ചുള്ളുവെങ്കിലും മനീഷ് പാണ്ഡെ മികച്ച ഫോം നിലനിര്‍ത്തിയിരുന്നു. 86 ആവറേജ് നിലനിര്‍ത്തിയാണ് മനീഷ് പാണ്ഡെ കളിച്ചത്. ട്വന്റി20 മത്സരത്തില്‍ തന്റെ ആദ്യ അര്‍ധസെഞ്ച്വറി കണ്ടെത്തുകയും ചെയ്തു.