സച്ചിന്‍ 40 വയസ്സ് വരെ കളിച്ചു, നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തു; കോഹ്ലിക്കത് സാധിക്കുമോ എന്നെനിക്കറിയില്ലെന്ന് ജോണ്ടി റോഡ്‌സ് 

August 11, 2017, 12:02 pm
സച്ചിന്‍ 40 വയസ്സ് വരെ കളിച്ചു, നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തു; കോഹ്ലിക്കത് സാധിക്കുമോ എന്നെനിക്കറിയില്ലെന്ന് ജോണ്ടി റോഡ്‌സ് 
Cricket

ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹലിയെയും താരതമ്യപ്പെടുത്തരുതെന്നും ഇവര്‍ രണ്ടു പേരും അവരുവരുടെ മേഖലയില്‍ മികച്ച പ്രകടനം നടത്തുന്നവരാണെന്നും ഫീല്‍ഡിംഗ് ഇതിഹാസം ജോണ്ടി റോഡ്‌സ്. താന്‍ റെക്കോര്‍ഡുകളില്‍ വിശ്വസിക്കുന്നയാളല്ലെന്നും വ്യത്യസ്ത മേഖലകളില്‍ കളിക്കുന്നവരെ താരതമ്യപ്പെടുത്തുന്നതും ഇഷ്ടമല്ലെന്നും ജോണ്ടി റോഡ്‌സ് പറഞ്ഞു.

സച്ചിനും കോഹ്ലിയും മികച്ച കളിക്കാരാണ്. അവരുടെ മേഖലകളില്‍ അസാമാന്യ പ്രകനം കാഴ്ചവെക്കുന്നവരും. ടെണ്ടുല്‍ക്കറും ടെണ്ടുല്‍ക്കറും കോഹ്ലി കോഹ്ലിയുമാണെന്നും ജോണ്ടി റോഡ്‌സ് പറഞ്ഞു.

ടെണ്ടുല്‍ക്കര്‍ 16 വയസ്സില്‍ കളിക്കാനാരംഭിക്കുകയും 40 വയസ്സ് വരെ മികച്ച പ്രകനം നടത്തുകയും ചെയ്തു. എന്നാല്‍ കോഹ്ലിക്ക് അത്രയും കാലം കളിക്കാന്‍ സാധിക്കുമോ എന്ന് എനിക്കറിയില്ലെന്നും ജോണ്ടി റോഡ്‌സ് പറഞ്ഞു.