കോഹ്ലിയെന്തിനാണ് ധോണിയെ പ്രതിരോധിക്കുന്നത്? കപില്‍ ചോദിക്കുന്നു

November 15, 2017, 10:47 am
കോഹ്ലിയെന്തിനാണ് ധോണിയെ പ്രതിരോധിക്കുന്നത്? കപില്‍ ചോദിക്കുന്നു
Cricket
Cricket
കോഹ്ലിയെന്തിനാണ് ധോണിയെ പ്രതിരോധിക്കുന്നത്? കപില്‍ ചോദിക്കുന്നു

കോഹ്ലിയെന്തിനാണ് ധോണിയെ പ്രതിരോധിക്കുന്നത്? കപില്‍ ചോദിക്കുന്നു

മുംബൈ: ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയെ പിന്തുണച്ച് ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിതന്ന നായകന്‍ കപില്‍ദേവും. ധോണിയുടെ ബാറ്റിംഗ് ശരാശരി ഇപ്പോഴും മറ്റ് താരങ്ങളേക്കാള്‍ മുന്നിലാണെന്നിരിക്കെ താരം വിരമിക്കേണ്ട സാഹചര്യമില്ലെന്ന് കപില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ധോണിയെ പ്രതിരോധിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹത്തിന് ആരുടേയും പിന്തുണയില്ലാതെ തന്നെ ഇന്ത്യന്‍ ടീമില്‍ തുടരാമെന്നും കപില്‍ദേവ് പറയുന്നു. ധോണിയ്ക്ക് മികവ് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹം സ്വയം ഒഴിയുമെന്നും കപില്‍ ദേവ് പറഞ്ഞു. അദ്ദേഹത്തെപ്പോലൊരാള്‍ കളിക്കുക എന്നതിലുപരി കളി നിയന്ത്രിക്കുന്ന ആളാണെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

എന്തിനാണ് ധോണി കളി നിര്‍ത്തണമെന്ന് ആളുകള്‍ മുറവിളി കൂട്ടന്നതെന്ന് തനിക്ക് മനിസ്സിലാകുന്നില്ലെന്നും സച്ചിന്‍ 38ാം വയസ്സിലാണ് ലോകകപ്പ് നേടിയതെന്നും അന്നൊന്നും ആരും ഇക്കാര്യം പറയുന്നത് കണ്ടില്ലെന്ന് കപില്‍ പറയുന്നു

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ മോശം പ്രകടനമാണ് താരത്തിനെതിരായ വിരമിക്കല്‍ മുറവിളി വര്‍ധിപ്പിച്ചത്. മുന്‍ താരങ്ങളായ വി.വി.എസ് ലക്ഷ്മണും അജിത് അഗാര്‍ക്കറും ധോണി വിരമിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും സെവാഗും ഗംഭീറുമടക്കം നിരവധി പേര്‍ ധോണിയ്ക്ക് പിന്തുണയുമായെത്തിയിരുന്നു.