‘എന്റെ ക്രിക്കറ്റ് തലച്ചോറ് പറയുന്നു ഇന്ത്യയ്ക്ക് കഴിയില്ല’ ചാമ്പ്യന്‍സ് ട്രോഫി ഇംഗ്ലണ്ടിനെന്ന് കപില്‍

May 18, 2017, 12:33 pm


‘എന്റെ ക്രിക്കറ്റ് തലച്ചോറ് പറയുന്നു ഇന്ത്യയ്ക്ക് കഴിയില്ല’ ചാമ്പ്യന്‍സ് ട്രോഫി ഇംഗ്ലണ്ടിനെന്ന് കപില്‍
Cricket
Cricket


‘എന്റെ ക്രിക്കറ്റ് തലച്ചോറ് പറയുന്നു ഇന്ത്യയ്ക്ക് കഴിയില്ല’ ചാമ്പ്യന്‍സ് ട്രോഫി ഇംഗ്ലണ്ടിനെന്ന് കപില്‍

‘എന്റെ ക്രിക്കറ്റ് തലച്ചോറ് പറയുന്നു ഇന്ത്യയ്ക്ക് കഴിയില്ല’ ചാമ്പ്യന്‍സ് ട്രോഫി ഇംഗ്ലണ്ടിനെന്ന് കപില്‍

ചാമ്പ്യന്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തും എന്ന കാര്യത്തില്‍ തനിക്ക് ഒരു ഉറപ്പുമില്ലെന്ന് ഇന്ത്യന്‍ ഇതിഹാസ നായകന്‍ കപില്‍ദേവ്. തന്റെ ആഗ്രഹം അതാണെങ്കിലും ഒരു ക്രിക്കറ്ററെന്ന നിലയില്‍ അങ്ങനെ വിലയിരുത്താനാകില്ലെന്ന്് കപില്‍ പറയുന്നു. ആതിഥേയരായ ഇംഗ്ലണ്ടിനാണ് കപില്‍ദേവ് ഇത്തവണ കിരീടം നേടുമെന്ന് സാധ്യത കല്‍പിക്കുന്നത്.

40 വര്‍ഷത്തിനിടെ ഇതാദ്യമായി ഇംഗ്ലണ്ട് ടീമിനെ കുറിച്ച് എനിക്ക് സന്തോഷം തോന്നുന്നു. ഏകദിനത്തിന് പറ്റിയ നിരവധി താരങ്ങള്‍ അവര്‍ക്കുണ്ട്, അവര്‍ ആക്രമണോത്സകമായി കളിക്കുന്നു. ജാസന്‍ റോയ്, ജോസ് ബട്ട്‌ലര്‍, ജോ റൂട്ട്, ഇയാന്‍ മോര്‍ഗണ്‍, ബെന്‍ സ്‌റ്റോക്ക് തുടങ്ങിയവരാണ് അവര്‍. അവര്‍ക്ക അവരുടെ ദിവസങ്ങളില്‍ അനായാസം കളി ജയിപ്പിക്കാനാകും. നമുക്ക് ധോണിയും സച്ചിനും യുവരാജും ഗാംഗുലിയും സെവാഗും എല്ലാം ഉണ്ടായിരുന്നത് പോലെ
കപില്‍ പറയുന്നു
ഇന്ത്യന്‍ ടീം കടലാസില്‍ ശക്തരാണ്, എന്നാല്‍ എന്റെ ഹൃദയം പറയുന്നു അതവര്‍ക്കുളളതാണെന്ന്, എന്നാല്‍ എന്റെ ക്രിക്കറ്റ് തലച്ചോറ് പറയുന്നത് അങ്ങനെ സംഭവിക്കില്ലെന്നാണ്. ഇന്ത്യയ്ക്ക് അവസരമുണ്ട് എന്നാല്‍ ഏകദിനത്തില്‍ വലിയ പേരുകൊണ്ടൊന്നും കാര്യമില്ല, ആ ദിവസത്തെ കളിയാണ് പ്രാധാന്യം
ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകന്‍ പറയുന്നു

അതെസമയം ഐപിഎല്ലില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ പ്രകടനം മോശമായത് കാര്യമാക്കേണ്ടെന്നും അവന്‍ തിരിച്ചു വരുമെന്നും കപില്‍ദേവ് പറഞ്ഞു. കോഹ്ലിയുടെ ഫോം കാര്യമാക്കേണ്ടതില്ല. എനിക്കാം അവന്റെ കഴിവും പ്രകടനവും. അവന്‍ തീര്‍ച്ചയായും തിരിച്ചു വരും. അവന്‍ റണ്‍സ് നേടാതിരിക്കാന്‍ ഞാനൊരു കാരണവും കാണുന്നില്ല. കോഹ്ലി ടീമിലെ പ്രധാനപ്പെട്ട കളിക്കാരനാണ്. കോഹ്ലി റണ്‍സ് നേടി തുടങ്ങിയാല്‍ ടീം ആകെ ഊര്‍ജ്ജസ്വലമാകും. ക്യാപ്റ്റന്‍ റണ്‍സ് നേടി തുടങ്ങിയാല്‍ കാര്യങ്ങള്‍ പിന്നെ നല്ല രീതിയിലെ നടക്കു എന്നും കപില്‍ ദേവ് പറഞ്ഞു.

അടുത്ത മാസം ഒന്ന് മുതലാണ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നാലാം തീയ്യതി പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വിരാട് കോഹ്ലി നയിക്കുന്ന 15 അംഗ ടീമില്‍ ധോണി, യുവരാജ്, ഷമ്മി തുടങ്ങിയവരും ഉണ്ട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എട്ട് ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മാറ്റുരക്കുക.