കോഹ്ലിപ്പടയ്ക്ക് തിരിച്ചടി; ‘വില്ലന്‍’ ഇപ്പോഴും വിട്ടുപോയില്ല; ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഇന്ത്യന്‍ ഓപ്പണര്‍ ഉണ്ടാകില്ല

April 21, 2017, 9:53 am
കോഹ്ലിപ്പടയ്ക്ക് തിരിച്ചടി; ‘വില്ലന്‍’ ഇപ്പോഴും വിട്ടുപോയില്ല;  ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഇന്ത്യന്‍ ഓപ്പണര്‍ ഉണ്ടാകില്ല
Cricket

ഇംഗ്ലണ്ടില്‍ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയക്ക് മുമ്പായി പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍. ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ- 'കാത്തിരുന്നു കാണാം. പക്ഷെ അതിനുള്ള സാധ്യത വളരെ വളരെ കുറവാണ്'

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോളിന് പരുക്കേറ്റ താരം ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോള്‍ വിശ്രമത്തിലാണ്. പരുക്ക് കാരണം ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനായിരുന്നു. ഐസിസി ടൂര്‍ണമെന്റിന് മുമ്പ് 100 ശതമാനം ഫിറ്റാകാന്‍ ശസ്ത്രക്രിയക്കായി ലണ്ടനിലേക്കാണ് രാഹുല്‍ പോയിരുന്നത്. പരുക്കില്‍ നിന്നും പൂര്‍ണ്ണമായും മോചിതനാകാന്‍ 2-3 മാസമെങ്കിലും എടുക്കുമെന്ന് രാഹുല്‍ പറയുന്നു. അടുത്ത 2-3 ആഴ്ച്ചകളില്‍ പൂര്‍ണ്ണവിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് രാഹുലിന് പരുക്കേറ്റത്. എന്നിട്ടും വേദന വകവെയ്ക്കാതെ രാഹുല്‍ മൂന്ന് പരമ്പരയിലെ മറ്റു മൂന്ന് മത്സരങ്ങളിലും പാഡണിഞ്ഞു. പരമ്പരയില്‍ ഉജ്ജ്വല ഫോമിലായിരുന്നു താരം. ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്നായി 393 റണ്‍സ് നേടി പരമ്പരയിലെ ഇന്ത്യയുടെ രണ്ടാമത്തെ റണ്‍വേട്ടക്കാരനുമായി രാഹുല്‍(ചേതേശ്വര്‍ പൂജാരയ്ക്ക് പിന്നില്‍).

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുമ്പായി മെയ് 28ന് ന്യൂസിലന്‍ഡിനെതിരെ ടീം ഇന്ത്യ പരിശീലന മത്സരം കളിക്കും. ഓസ്‌ട്രേലിയയും ബംഗ്ലാദേശും ടൂര്‍ണമെന്റിനായുള്ള ടീമുകളെ പ്രഖ്യാപിച്ചു. വരും ദിനങ്ങളില്‍ ടീം ഇന്ത്യയെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ടീമിലെ അവിഭാജ്യഘടകമാണ് രാഹുല്‍. അതിനാല്‍ തന്നെ രാഹുലിന് പകരക്കാരനെ കണ്ടെത്തുക കോഹ്ലിയെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമായിരിക്കും. ഐപിഎല്ലില്‍ തിളങ്ങുന്ന മനന്‍ വോഹ്‌റ, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരാണോ അതോ തിരിച്ചുവരവിന് ഒരുങ്ങുന്നോ ശിഖര്‍ ധവാനോ രോഹിത് ശര്‍മ്മയോ ആണോ രാഹുലിന് പകരമെത്തുക എന്നത് കാത്തിരുന്നു കാണാം.