സെലക്ടര്‍മാര്‍ പരിഗണിച്ചില്ല; ആത്മഹത്യക്കൊരുങ്ങി; കുല്‍ദീപ് യാദവിന്റെ വെളിപ്പെടുത്തലില്‍ നടുങ്ങി ക്രിക്കറ്റ് ആരാധകര്‍

November 13, 2017, 4:55 pm
സെലക്ടര്‍മാര്‍ പരിഗണിച്ചില്ല; ആത്മഹത്യക്കൊരുങ്ങി; കുല്‍ദീപ് യാദവിന്റെ വെളിപ്പെടുത്തലില്‍ നടുങ്ങി ക്രിക്കറ്റ് ആരാധകര്‍
Cricket

ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനെ സജ്ജമാക്കാനൊരുങ്ങുന്ന ബിസിസിഐക്ക് ലഭിച്ച മികച്ച താരങ്ങളില്‍ ഒരാളാണ് കുല്‍ദീപ് യാദവ്. ഇന്ത്യയുടെ സ്പിന്‍ ബോളിങ്ങില്‍ പുതിയ മുതല്‍ക്കൂട്ടായി ഉയര്‍ന്നു വരുന്ന താരത്തിന്റെ മിന്നും പ്രകടനം ഓസ്‌ട്രേലിയയ്‌ക്കെതിരേ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ആരാധകര്‍ കണ്ടതാണ്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹാട്രിക്ക് നേടിയ കുല്‍ദീപിന്റെ സ്പിന്‍ പാടവം ക്രിക്കറ്റ് ലോകത്ത് വലിയ മതിപ്പുണ്ടായിട്ടുണ്ട്.

എന്നാല്‍, 22കാരനായ കുല്‍ദീപിന്റെ ചെറുപ്പകാലത്തെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് താരം പറഞ്ഞിരിക്കുന്നത്. 13ാം വയസില്‍ ഉത്തര്‍ പ്രദേശിന്റെ അണ്ടര്‍ 15 ടീമില്‍ ഇടം ലഭിക്കാതിരുന്നപ്പോള്‍ ആത്മഹത്യയെ കുറിച്ച് ആലോചിച്ചിരുന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കിയത്. സെലക്ഷന്‍ ലഭിക്കുന്നതിനായി കഠിന പ്രയ്തനം ചെയതാണ് എത്തിയിരുന്നത്. എന്നാല്‍, സെലക്ടര്‍മാരുടെ കണ്ണില്‍പെടാന്‍ തനിക്കു സാധിച്ചില്ല. ആ സമയത്ത് കളി മതിയാക്കി ആത്മഹത്യ ചെയ്താലോ എന്ന് ആലോചിച്ചു. കുല്‍ദീപ് വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ ബോളിങ് വീഡിയോകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും ഇപ്പോഴും വോണിന്റെ ബോളിങ് തന്ത്രങ്ങള്‍ പഠിക്കാന്‍ മുന്‍ഗണന നല്‍കാറുണ്ടെന്നും കുല്‍ദീപ് വ്യക്തമാക്കി.