സച്ചിനും ലാറയും വീണ്ടും നേര്‍ക്കുനേര്‍; ക്രിക്കറ്റ് ലോകത്തിന് സന്തോഷവാര്‍ത്ത 

April 21, 2017, 4:41 pm
സച്ചിനും ലാറയും വീണ്ടും നേര്‍ക്കുനേര്‍; ക്രിക്കറ്റ് ലോകത്തിന് സന്തോഷവാര്‍ത്ത 
Cricket
Cricket
സച്ചിനും ലാറയും വീണ്ടും നേര്‍ക്കുനേര്‍; ക്രിക്കറ്റ് ലോകത്തിന് സന്തോഷവാര്‍ത്ത 

സച്ചിനും ലാറയും വീണ്ടും നേര്‍ക്കുനേര്‍; ക്രിക്കറ്റ് ലോകത്തിന് സന്തോഷവാര്‍ത്ത 

ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രായാന്‍ ലാറയും നേര്‍ക്കുനേര്‍ വീണ്ടും കളിക്കളത്തിലിറങ്ങുന്നു. ട്രിനിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന പോരാട്ടം നടക്കുന്നത്. അടുത്തമാസം 13നാണ് ഈ പോരാട്ടം നടക്കുന്നത്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ബ്രയാന്‍ ലാറ 11, സച്ചിന്‍ 11 ടീമുകള്‍ തമ്മലാണ് മത്സരം. നിരവധി രാജ്യന്തര താരങ്ങള്‍ പങ്കെടുക്കുന്ന മത്സരം ലോകം മുഴുവന്‍ ബ്രോഡ്കാസ്റ്റ് ചെയ്യുമെന്ന് സംഘാടര്‍ അറിയിച്ചു. ഇതോടെ ഇന്ത്യയിലും സച്ചിന്‍-ലാറ പോരാട്ടം കാണാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ട്രിനിഡാഡ് ആന്റ് ടൊബോക്കോ സര്‍ക്കാരാണ് മത്സരം സംഘടിപ്പിക്കുന്നത്. സ്‌പോട്‌സ് മന്ത്രി ഡാരി സ്മിത്താണ് മത്സരത്തെ കുറിച്ച് പ്രഖ്യാപിച്ചത്. 2008ല്‍ തുടങ്ങിയ ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം 217 മാര്‍ച്ചിലാണ് അവസാനിച്ചത്.

48കാരനായ ലാറയും 44കാരനായ സച്ചിനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ്. ക്രിക്കറ്റ് ലോകം കണ്ട മികച്ച ബാറ്റ്‌സ്മാന്‍മാരായാണ് ലോകം ഈ താരങ്ങളെ വിലയിരുത്തുന്നത്. ഒരു കാലത്ത് സച്ചിനാണോ ലാറയാണോ മികച്ച താരങ്ങള്‍ എന്ന ചര്‍ച്ച സജീവമായിരുന്നു

നേരത്തെ സച്ചിന്റേയും ഷെയ്ന്‍ വോണിന്റേയും നേതൃത്വത്തില്‍ ഓള്‍സ്റ്റാര്‍ ലീഗ് അമേരിക്കയില്‍ നടന്നിരുന്നു. ഗാംഗുലിയും സെവാഗും ഉള്‍പ്പെടെ നിരവധി താരങ്ങളാണ് അന്ന് ഓള്‍ സ്റ്റാര്‍ ലീഗില്‍ കളിച്ചത്.