ഇന്ത്യ-ആസ്‌ത്രേല്യ ഏകദിന പരമ്പരയെ കുറിച്ച് പ്രവചനം നടത്തി ലക്ഷ്മണ്‍; ആ പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ ഗംഭീരമാവും 

September 13, 2017, 5:59 pm
 ഇന്ത്യ-ആസ്‌ത്രേല്യ ഏകദിന പരമ്പരയെ കുറിച്ച് പ്രവചനം നടത്തി ലക്ഷ്മണ്‍; ആ പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ ഗംഭീരമാവും 
Cricket

ന്യൂഡല്‍ഹി: സ്പിന്നര്‍മാരായ അശ്വിനെയും ജഡേജയെയും ആസ്‌ത്രേല്യക്കെതിരെ ഏകദിന പരമ്പരയില്‍ കളിപ്പിക്കാതെ വിശ്രമമനുവദിച്ചതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. ഇരുവരോടും പറഞ്ഞ് തന്നെയാണ് പുതിയ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും യസ്വേന്ദ്ര ചഹാലിനെയും ടീമിലെടുത്തതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യയാണ് കഴിഞ്ഞ സീസണിന്റെ തന്റെ കണ്ടുപിടുത്തം. ഫിനിഷര്‍ എന്ന നിലക്ക് വലിയ ഉത്തരവാദിത്വമാണ് അദ്ദേഹം എടുക്കുന്നതെന്നും ധോണിയും റെയ്‌നയും കളിച്ച ഇടത്ത് നന്നായി കളിക്കാന്‍ പാണ്ഡ്യെക്കാവുമെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ഇന്ത്യ-ആസ്‌ത്രേല്യ ഏകദിന പരമ്പരയെ കുറിച്ച് പ്രവചനവും നടത്തി ലക്ഷ്മണ്‍. ഇന്ത്യ 4-1ന് ആസ്‌ത്രേല്യയെ മറികടക്കുമെന്നാണ് താന്‍ കരുതുന്നത്. ശ്രീലങ്കക്കെതിരെ 9-0ന് വിജയിച്ച ടീമിന് അതിനാകുമെന്നും അദ്ദേഹം പറഞ്ഞു.