വേദനിപ്പിക്കുന്ന റെക്കോര്‍ഡ് നേട്ടം; ലോകേഷ് രാഹുല്‍ ഏഴാം തവണയും പടിക്കല്‍ കലമുടച്ചു

August 12, 2017, 5:26 pm
 വേദനിപ്പിക്കുന്ന റെക്കോര്‍ഡ് നേട്ടം; ലോകേഷ് രാഹുല്‍ ഏഴാം തവണയും പടിക്കല്‍ കലമുടച്ചു
Cricket
Cricket
 വേദനിപ്പിക്കുന്ന റെക്കോര്‍ഡ് നേട്ടം; ലോകേഷ് രാഹുല്‍ ഏഴാം തവണയും പടിക്കല്‍ കലമുടച്ചു

വേദനിപ്പിക്കുന്ന റെക്കോര്‍ഡ് നേട്ടം; ലോകേഷ് രാഹുല്‍ ഏഴാം തവണയും പടിക്കല്‍ കലമുടച്ചു

തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടിയ താരം എന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കി ലോകേഷ് രാഹുല്‍. ശ്രീലങ്കക്കെതിരായ കാന്‍ഡി ടെസ്റ്റിലും അര്‍ധ സെഞ്ച്വറി നേടിയതോടെയാണിത്. നിലവില്‍ അഞ്ച് പേരാണ് പട്ടികയില്‍ ഉളളത്. നേരത്തെ രാഹുല്‍ ദ്രാവിഡും ഗുണ്ടപ്പ വിശ്വനാഥും തുടര്‍ച്ചയായി ആറ് അര്‍ധ സെഞ്ച്വറികള്‍ നേടിയിരുന്നു.

85 റണ്‍സാണ് രാഹുല്‍ നേടിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന രാഹുലിനെ പുഷ്പകുമാരയുടെ പന്തില്‍ ചന്ദിമാല്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ സെഞ്ച്വറി നേടി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരയ ശിഖര്‍ ധവാനും ലോകേഷ് രാഹുലും നല്‍കിയത്.

കാന്‍ഡി ടെസ്റ്റിലും വിജയിച്ചാല്‍ വിദേശ മണ്ണില്‍ സമ്പൂര്‍ണ പരമ്പര വിജയം എന്ന അപൂര്‍വ്വ നേട്ടത്തിനായാണ് ഇന്ത്യന്‍ ടീം കളിക്കുന്നത്. സമ്പൂര്‍ണ പരാജയം ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് ലങ്കന്‍ ടീം ഇറങ്ങുന്നത്.