ലോകകപ്പ് കളിക്കാന്‍ പൊരുതാനുറച്ചു സാഹ; ധോണിയുടെ സ്ഥാനം ഭീഷണിയിലോ? 

September 13, 2017, 1:32 pm
ലോകകപ്പ് കളിക്കാന്‍ പൊരുതാനുറച്ചു സാഹ;  ധോണിയുടെ സ്ഥാനം ഭീഷണിയിലോ? 
Cricket
Cricket
ലോകകപ്പ് കളിക്കാന്‍ പൊരുതാനുറച്ചു സാഹ;  ധോണിയുടെ സ്ഥാനം ഭീഷണിയിലോ? 

ലോകകപ്പ് കളിക്കാന്‍ പൊരുതാനുറച്ചു സാഹ; ധോണിയുടെ സ്ഥാനം ഭീഷണിയിലോ? 

കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരേ നടന്ന ടെസ്റ്റ് മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ കുറിച്ച് ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്നാണ് വിരാട് കോഹ്ലി വിശേഷിപ്പിച്ചത്. കഴിഞ്ഞ മാസം ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും സ്റ്റമ്പിനു പിന്നിലും മുമ്പിലും ഇന്ത്യയുടെ ശക്തിയായിരുന്ന സാഹ 2019ല്‍ നടക്കുന്ന ലോകകപ്പില്‍ കളിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.

മഹേന്ദ്ര സിങ് ധോണിയെന്ന സൂപ്പര്‍ താരം അരങ്ങു വാഴുന്ന ഇന്ത്യന്‍ കീപ്പിങ് സ്ഥാനം ലോകകപ്പിനു മുമ്പായി സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് വൃദ്ധിമാന്‍ സാഹ. ലോകകപ്പില്‍ കളിക്കുക എന്നത് തന്റെ സ്വപ്‌നമാണ്. ആ സ്വപ്‌നം ഉപേക്ഷിക്കാന്‍ താന്‍ ഒരിക്കലും ഒരുക്കമല്ല. സാഹ വ്യക്തമാക്കി.

ലോകകപ്പില്‍ കളിക്കുന്നതിനുള്ള ടീമില്‍ ഇടം നേടാന്‍ കഠിന പ്രയത്‌നം ചെയ്യും. എന്തായാലും ഇതില്‍ അവസാന വാക്ക് സെലക്ടര്‍മാരുടേതാണ്. അടുത്ത മാസം 33 വയസു തികയുന്ന സാഹ കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കന്‍ പര്യടനം 9-0 നു തൂത്തുവാരിയ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരേയും ഇതേ ഫോമില്‍ കളിക്കുമെന്നാണ് സാഹ വിശ്വസിക്കുന്നത്. 17 മുതല്‍ ആരംഭിക്കുന്ന പരമ്പരയില്‍ വിരാട് കോഹ്ലിയും സംഘവും ജയം ആവര്‍ത്തിക്കും. ഇന്ത്യയുടെ റിസര്‍വ് ബെഞ്ച് ശക്തമാണ്. 2019 ലോകകപ്പിനു മികച്ച ടീം ഒരുക്കേണ്ടതുണ്ട്. അതുകൊണ്ടാണ് റൊട്ടേഷന്‍ നടക്കുന്നത്. സാഹ കൂട്ടിച്ചേര്‍ത്തു.