റഷ്യന്‍ ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് മഷറാനോ 

October 13, 2017, 12:36 pm
റഷ്യന്‍ ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് മഷറാനോ 
Cricket
Cricket
റഷ്യന്‍ ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് മഷറാനോ 

റഷ്യന്‍ ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് മഷറാനോ 

അര്‍ജന്റീനയുടെ വെറ്ററന്‍ താരം ജാവിയര്‍ മഷ്‌റാനോ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനു ശേഷമാകും മഷ്‌റാനോ ദേശിയ ടീമില്‍ നിന്നും പടിയിറങ്ങുന്നത്. ടിവൈസി സ്‌പോര്‍ട്ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ബാഴ്‌സലോണ താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

'റഷ്യയില്‍ ഞാന്‍ കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോച്ച് സാമ്പോളിയാണ്. എങ്കിലും ഒരു കാര്യം ഉറപ്പാണ്. റഷ്യയിലായിരിക്കും എന്റെ അവസാന മത്സരം' മഷറാനോ പറയുന്നു.

'ദേശീയ ടീമിനൊപ്പമുളള എന്റെ കറക്കം റഷ്യയില്‍ അവസാനിക്കും. എന്റെ അവസാന തീരുമാനത്തെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്' മഷറാനോ കൂട്ടിച്ചേര്‍ത്തു.

അര്‍ജന്റീനയ്ക്കായി 139 മത്സരങ്ങള്‍ കളിച്ചിട്ടുളള താരമാണ് മഷറാനോ. 143 മത്സരങ്ങള്‍ അര്‍ജന്റീനിയന്‍ ജെഴ്‌സി അണിഞ്ഞ ജാവിയര്‍ സെനാട്ടിയാണ് മഷറാനോയ്ക്ക് മുന്നിലുളള ഏക താരം.

നേരത്തെ ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ ഇക്വഡോറിനെതിരെ വിജയം സ്വന്തമാക്കിയാണ് അര്‍ജന്റീന ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സി നേടി ഹാട്രിക്കാണ് അര്‍ജന്റീനന്‍ വിജയത്തിന് നിര്‍ണ്ണായകമായത്.