ഡെക്കായി മടങ്ങി; മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് മാക്‌സ്‌വെല്‍ 

April 16, 2017, 11:55 am
ഡെക്കായി മടങ്ങി; മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് മാക്‌സ്‌വെല്‍ 
Cricket
Cricket
ഡെക്കായി മടങ്ങി; മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് മാക്‌സ്‌വെല്‍ 

ഡെക്കായി മടങ്ങി; മാധ്യമ പ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് മാക്‌സ്‌വെല്‍ 

ഐപിഎല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ഗ്രെന്‍ മാക്‌സ്‌വെല്‍. സ്പിന്‍ ബൗളര്‍മാര്‍ക്കെതിരെ മാക്‌സ്‌വെല്ലിന്റെ പ്രകടനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് താരത്തെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വാര്‍ത്ത സമ്മേളനം അവസാനിപ്പിച്ച താരം ഉടന്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോകുകയും ചെയ്തു.

'എന്തൊരു മോശം ചോദ്യമാണിത്, നിനക്കറിയാമോ കഴിഞ്ഞ മൂന്ന് കളികളില്‍ ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ ഞാന്‍ തുടര്‍ച്ചയായി സിക്‌സ് അടിച്ചത്, വെറും പൊട്ട ചോദ്യമാണിത്' ഡ്രിസ്സിംഗ് റൂമിലേക്ക് പോകുന്നതിനിടെ മാക്‌സ്‌വെല്‍ വിളിച്ചുപറഞ്ഞു.

മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് തോറ്റത് കൂടാതെ മാക്‌സ്‌വെല്‍ പൂജ്യനായും മടങ്ങിയിരുന്നു. രണ്ട് പന്ത് നേരിട്ട താരം മിസ്രയുടെ പന്തില്‍ കൂറ്റനടിയ്ക്ക് ശ്രമിച്ച ബില്ലിംഗ്‌സിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. അതെസമയം ഈ ഐപിഎല്ലില്‍ തരക്കേടില്ലാത്ത പ്രകടനമാണ് മാക്‌സ്‌വെല്‍ ഇതുവരെ കാഴ്ച്ചവെച്ചത്. 44*. 43*, 25 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് മത്സങ്ങളിലെ മാക്‌സ്‌വെല്ലിന്റെ പ്രകടനം.

ഡല്‍ഹിക്കെതിരെ 51 റണ്‍സിന്റെ തോല്‍വിയാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വഴങ്ങിയത്. ഡല്‍ഹി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യത്തിന് മുമ്പില്‍ പഞ്ചാബ് 137 റണ്‍സിന് ാൊള്‍ ഔട്ടാകുകയായിരുന്നു. ടൂര്‍ണ്ണമെന്റിലെ രണ്ടാമത്തെ തോല്‍വിയാണ് പഞ്ചാബിന്റേത്.