മിതാലി രാജും രാജേശ്വരി ഗെയ്ക്ക്വാദും നിറഞ്ഞാടി; 186 റണ്‍സിന് കിവികളെ പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ 

July 15, 2017, 9:58 pm
മിതാലി രാജും രാജേശ്വരി ഗെയ്ക്ക്വാദും നിറഞ്ഞാടി; 186 റണ്‍സിന് കിവികളെ പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ 
Cricket

വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ ഇന്ത്യ കളിക്കും. ന്യൂസിലണ്ടിനെ ചുരുട്ടിക്കെട്ടിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ സെമി പ്രവേശനം. ന്യൂസിലന്‍ഡിനെ 186 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

വനിതാ ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ കിവീസിന് 266 റണ്‍സിന്റെ വിജയലക്ഷ്യം ആണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ട് വെച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് ഇന്ത്യ നേടിയത്. എന്നാല്‍ കിവികള്‍ക്ക് കേവലം 75 റണ്‍സെടുക്കാനെ സാധിച്ചുള്ളു. രാജേസ്വരി ഗേയ്ക്ക്വാദിന്റെ അഞ്ച് വിക്കറ്റ് നേട്ിയ പ്രകടനത്തിന്റെ മികവിലാണ് 25.3 ഓവറിനുള്ളില്‍ ന്യൂസിലന്‍ഡിനെ ചുരുണ്ടിക്കെട്ടിയത്.

ന്യൂസിലണ്ടിനു വേണ്ടി ആമി സാറ്റര്‍ത്വെയ്റ്റ് 26 റണ്‍സ് നേടി. കെറ്റി മാര്‍ട്ടിനും അമേലിയ കെറിനും 12 റണ്‍സ് നേടി.

നായിക മിതാലി രാജിന്റെയും വേദ കൃഷ്ണമൂര്‍ത്തിയുടെയും ഹര്‍മന്‍പ്രീത് കൗറിന്റെയും പ്രകടനങ്ങളാണ് ഇന്ത്യയെ 250 കടത്തിയത്. മിതാലി 123 ബോളില്‍ നിന്ന് 109 റണ്‍സെടുത്തു. ഇന്ത്യന്‍ നായികയുടെ ആറാമത് ഏകദിന സെഞ്ചുറിയാണിത്. വേദയും ഹര്‍മന്‍പ്രീതും അര്‍ധസെഞ്ചുറി നേടി. ഹര്‍മന്‍പ്രീത് 90 പന്തില്‍ നിന്ന് 60 റണ്‍സ് നേടി. വെടിക്കെട്ട് ബാറ്റിങ് കാഴ്ച്ച വെച്ച വേദ 45 ബോളില്‍ നിന്ന് 70 റണ്‍സ് അടിച്ചെടുത്തു.

കിവികള്‍ക്ക് വേണ്ടി കാസ്പെറക് മൂന്ന് വിക്കറ്റും റോവ് രണ്ട് വിക്കറ്റും തഹുഹു ഒരു വിക്കറ്റും വീഴ്ത്തി. വേദയെ പെര്‍കിന്‍സ് റണ്‍ ഔട്ടാക്കുകയായിരുന്നു. ടോസ് നേടിയ ന്യൂസിലന്‍ഡ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.