ടീം ഇന്ത്യയോട് ‘അച്ഛനാരെന്ന്’ പാക് ആരാധകര്‍; നിയന്ത്രണം വിട്ട് ഷമ്മി; സ്വാന്തനിപ്പിച്ച് ധോണി 

June 19, 2017, 2:22 pm
ടീം ഇന്ത്യയോട് ‘അച്ഛനാരെന്ന്’ പാക് ആരാധകര്‍;  നിയന്ത്രണം വിട്ട് ഷമ്മി; സ്വാന്തനിപ്പിച്ച് ധോണി 
Cricket
Cricket
ടീം ഇന്ത്യയോട് ‘അച്ഛനാരെന്ന്’ പാക് ആരാധകര്‍;  നിയന്ത്രണം വിട്ട് ഷമ്മി; സ്വാന്തനിപ്പിച്ച് ധോണി 

ടീം ഇന്ത്യയോട് ‘അച്ഛനാരെന്ന്’ പാക് ആരാധകര്‍; നിയന്ത്രണം വിട്ട് ഷമ്മി; സ്വാന്തനിപ്പിച്ച് ധോണി 

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് ശേഷം ഇന്ത്യ പവലിയനിലേക്ക് തിരിച്ച നടക്കുകയാണ്. പാകിസ്താന്‍ കാണികളുടെ രൂക്ഷമായ പരിഹാസത്തിനിടയിലൂടെയാണ് കോഹ്ലിയും കൂട്ടരും കടന്നുപോകുന്നുത്. ഒരോ താരത്തെയും പ്രത്യേകം പേരിടുത്തും അല്ലാതെയും കളിയാക്കി ആനന്ദം കണ്ടെത്തുകയാണ് പാക് കാണികള്‍.

നിന്റെ അച്ഛനാരാണ് ? നിന്റെ അച്ഛനാരാണ് എന്ന തരത്തിലുളള പരിഹാസശരവും കാണികള്‍ക്കിടയില്‍ നിന്നും ഇന്ത്യന്‍ ടീമിന് നേരെ ഉയരുന്നുണ്ട്. ഒരു പരിധി വരെ ക്ഷമിച്ച ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമ്മിയ്ക്ക് ഈ പരിഹാസം താങ്ങാനായില്ല. പാക് കാണിയുടെ കമന്റടിയ്ക്ക് ഉറച്ച മറുപടിയുമായി ഷമ്മി രംഗത്തെത്തി. ഇതോടെ രംഗം സംഘര്‍ഷമയമായി. ഉടന്‍ തന്നെ ധോണി ഇടപെട്ട് ഷമ്മിയെ പിന്തിരിപ്പിച്ചു. ഷമ്മിയേയും കൂട്ടി ധോണി പലിയനിലേക്ക് നടന്നു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനോടുളള തോല്‍വി ഇന്ത്യയന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയ അപമാനക്ഷതം എത്രയാണെന്ന് തെളിക്കുന്ന കാഴിച്ചയായിരുന്നു ഇത്. ആ കാഴ്ച്ച കാണുക

മത്സരത്തില്‍ 180 റണ്‍സിനാണ് ഇന്ത്യന്‍ ടീം തോറ്റത്. പാകിസ്താന്‍ ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ കേവലം 158 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.