മോര്‍ക്കലിനെ വേട്ടയാടി ‘വിചിത്ര റെക്കോര്‍ഡ്’

July 16, 2017, 1:56 pm


മോര്‍ക്കലിനെ വേട്ടയാടി ‘വിചിത്ര റെക്കോര്‍ഡ്’
Cricket
Cricket


മോര്‍ക്കലിനെ വേട്ടയാടി ‘വിചിത്ര റെക്കോര്‍ഡ്’

മോര്‍ക്കലിനെ വേട്ടയാടി ‘വിചിത്ര റെക്കോര്‍ഡ്’

ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ മോര്‍നെ മോര്‍ക്കലിനെ വിടാതെ പിന്തുടരുകയാണ് ഒരു വിചിത്ര റെക്കോര്‍ഡ്. വിക്കറ്റെടുക്കുന്ന പന്തെല്ലാം നോബോള്‍ ആയി മാറുന്നു എന്നതാണ് അത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതിനോടകം തന്നെ 13 തവണ മോര്‍ക്കലിന് ഇങ്ങനെ വിക്കറ്റ് നഷ്ടമായി. ലോകക്രിക്കറ്റില്‍ തന്നെ ഇതൊരു അപൂര്‍വ്വ റെക്കോര്‍ഡാണ്.

ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക തോറ്റതിന് ന്യായീകരണമായി അവരുടെ നായകന്‍ ഡീന്‍ എല്‍ഗര്‍ തന്നെ സൂചിപ്പിച്ചത് ഈ നോബോളുകളെ കുറിച്ചാണ്.

മത്സരത്തില്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍സ്റ്റോക്‌സിനെ മോര്‍ക്കല്‍ ക്ലീന്‍ ബൗള്‍ഡ് ആക്കിയെങ്കിലും അത് നോബൗളായിരുന്നു. മറ്റൊരു തവണ കൂടി മോര്‍ക്കല്‍ മത്സരത്തില്‍ ഈ പതിവ് ആവര്‍ത്തിച്ചു.

മത്സരശേഷം മോര്‍ക്കല്‍ ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നിരുന്നു. തന്റെ കരിയറില്‍ ഈ സംഭവം ആദ്യത്തേതല്ലെന്നും തനിക്ക് അവകാശപ്പെട്ട 13 വിക്കറ്റുകളാണ് ഇതോടെ നഷ്ടമായതെന്നും ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ നിരാശയോടെ ഓര്‍ക്കുന്നു. ഇംഗ്ലണ്ടിനെതിരെ രണ്ട് തവണ നോബോള്‍ എറിഞ്ഞ് വിക്കറ്റ് നഷ്ടമായത് ടീമിന് തിരിച്ചടിയായെന്നും മോര്‍ക്കല്‍ ഏറ്റുപറയുന്നു.

എന്നാല്‍ ടീമിന്റെ പരാജയ കാരണം ഇതാണ് എന്ന തരത്തിലുളള ആരോപണങ്ങളെ മോര്‍ക്കല്‍ തള്ളികളയുന്നു. പലപ്പോഴും നമ്മളാഗ്രഹിക്കാത്ത കാര്യങ്ങള്‍ ജീവിതത്തിലേക്ക് കയറി വരുന്നത് പോലെയാണ് കളിക്കളത്തിലേയും സംഭവങ്ങളെന്നാണ് മോര്‍ക്കല്‍ പറയുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കായി 75 ടെസറ്റുകള്‍ പന്തെറിഞ്ഞിട്ടുളള മോര്‍ക്കല്‍ 260 വിക്കറ്റും 112 ഏകദിനത്തില്‍ നിന്ന് 186 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.