ചെന്നൈയിലേക്കുളള മടക്കം ‘പ്രഖ്യാപിച്ച്’ എംസ് ധോണി

July 16, 2017, 11:08 am


ചെന്നൈയിലേക്കുളള മടക്കം ‘പ്രഖ്യാപിച്ച്’ എംസ് ധോണി
Cricket
Cricket


ചെന്നൈയിലേക്കുളള മടക്കം ‘പ്രഖ്യാപിച്ച്’ എംസ് ധോണി

ചെന്നൈയിലേക്കുളള മടക്കം ‘പ്രഖ്യാപിച്ച്’ എംസ് ധോണി

ഐപിഎല്ലില്‍ എംഎസ് ധോണി വീണ്ടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജെഴ്‌സി അണിയുമോ? അതേയെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പറയാനാകുക. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഡയറക്ടര്‍മാരില്‍ ഒരാളായ ജോര്‍ജ് ജോണ്‍ ധോണിയെ ആയിരിക്കും ആദ്യം ചെന്നൈയിലെത്തിക്കുക എന്ന് തുറന്ന് പറഞ്ഞതിന് പിന്നാലെ ധോണിയുടെ ഇന്‍സ്റ്റഗ്രാം ചിത്രവും അതാണ് സൂചിപ്പിക്കുന്നത്.

തല എന്ന പേരിലുളള ഏഴാം നമ്പര്‍ മഞ്ഞ ജഴ്‌സി അണിഞ്ഞ്് വീട്ടിലേക്ക് മടങ്ങാന്‍ നോക്കുന്ന ധോണിയ്ക്ക് മുന്നില്‍ സ്‌നേഹത്തോടെ നില്‍ക്കുന്ന ഒരു പട്ടിയുടെ പടമാണ് ധോണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് അനുബന്ധമായി യാതൊന്നും എഴുതിയിട്ടില്ല. ഇതോടെ പല തരത്തില്‍ വ്യാഖ്യാനിക്കാവുന്ന ചിത്രമായി ഇത് മാറി.

നേരത്തെ ഒരു താരത്തെ നിലനിര്‍ത്താനുളള ഒരു അവസരം തങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും എംഎസ് ധോണിയായിരിക്കുമെന്ന് ജോര്‍ജ് ജോണ്‍ വ്യക്തമാക്കിയിരുന്നു. ധോണിയില്ലാത്ത ഒരു ചെന്നൈ ടീമിനെ കുറിച്ച് ആലോചിക്കാനാകില്ലെന്നാണ് ടീം അധികൃതരുടെ പക്ഷം. ഇതിന് പിന്നാലെയാണ് ധോണിയുടെ ഈ ചിത്രം പുറത്ത് വന്നത്.

A post shared by @mahi7781 on

നേരത്തെ ധോണിയുടെ ഭാര്യ സാക്ഷിയും ചെന്നൈയോടുളള ഇഷ്ടം വ്യക്തമാക്കി ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ചെന്നൈയുടെ ഹെല്‍മെറ്റും ജഴ്‌സിയും അണിഞ്ഞായിരുന്നു ആ ചിത്രം.

2015 ജൂലൈയിലാണ് സുപ്രീകോടതി വാതുവെപ്പ് കേസിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനേയും രാജസ്ഥാന്‍ റോയല്‍സിനേയും രണ്ട് വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തത്. 2013ല്‍ നടന്ന ഒത്തുകളി വിവാദത്തെ തുടര്‍ന്നായിരുന്നു അത്.

ഇതോടെ പ്രതിസന്ധിയിലായ ബിസിസിഐ കഴിഞ്ഞ രണ്ട് സീസണുകളില്‍ പുതിയ രണ്ട് ടീമുകളെ ഉള്‍പ്പെടുത്തി. പൂണെ സൂപ്പര്‍ ജെയ്ന്റ്സും ഗുജറാത്ത് ലയണ്‍സും അങ്ങനെയാണ് ഐപിഎല്ലിലെത്തിയത്. എന്നാല്‍ അടുത്ത വര്‍ഷം സസ്പെന്‍ഷന്‍ മാറി ചെന്നൈയും രാജസ്ഥാനും തിരിച്ചെത്തുന്നതോടെ ഈ ടീമുകള്‍ ഐപിഎല്ലില്‍ നിന്നും പുറത്താകും.

ആദ്യ സീസണില്‍ പൂണെയുടെ നായകനായിരുന്ന ധോണിയെ രണ്ടാം സീണില്‍ ടീമുടമകള്‍ നായക സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.