ധോണിയുണ്ടെങ്കില്‍ ഏത് ഗ്രൗണ്ടും ഞങ്ങള്‍ക്ക് ഹോം ഗ്രൗണ്ട്: സ്‌റ്റോക്ക് 

April 17, 2017, 2:00 pm
ധോണിയുണ്ടെങ്കില്‍  ഏത് ഗ്രൗണ്ടും ഞങ്ങള്‍ക്ക് ഹോം ഗ്രൗണ്ട്: സ്‌റ്റോക്ക് 
Cricket
Cricket
ധോണിയുണ്ടെങ്കില്‍  ഏത് ഗ്രൗണ്ടും ഞങ്ങള്‍ക്ക് ഹോം ഗ്രൗണ്ട്: സ്‌റ്റോക്ക് 

ധോണിയുണ്ടെങ്കില്‍ ഏത് ഗ്രൗണ്ടും ഞങ്ങള്‍ക്ക് ഹോം ഗ്രൗണ്ട്: സ്‌റ്റോക്ക് 

ബംഗളൂരു: മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ടീമിലുണ്ടെങ്കില്‍ ഇന്ത്യയിലെ ഏത് സ്‌റ്റേഡിയവും തങ്ങള്‍ക്ക് ഹോം ഗ്രൗണ്ടാണെന്ന് ഐപിഎല്ലിലെ വിലയേറിയ താരവും റൈസിംഗ് പൂണെ സൂപ്പര്‍ ജെയ്ന്റ്‌സ് ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്ക്. മത്സര ശേഷം രവി ശാസ്ത്രിയുടെ ഒരു ചോദ്യത്തിനാണ് ബെന്‍ സ്‌റ്റോക്ക് ഇത്തരത്തില്‍ പ്രതികരിച്ചത്.

മത്സരം ആര്‍സിബിയുടെ ഹോം ഗ്രണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലായിട്ടും പൂണെയ്ക്ക് എങ്ങനെയാണ് ഇത്രയധികം കാണികളുടെ പിന്തുണയെന്നായിരുന്നു രവിശാസ്ത്രിയുടെ ചോദ്യം. ഇതിന് മറുപടിയായാണ് ഇന്ത്യയില്‍ ധോണിയുടെ ആരാധകരെ കുറിച്ച് സ്‌റ്റോക്ക് സൂചിപ്പിച്ചത്.

മത്സരത്തില്‍ എബി ഡിവില്ലേഴ്‌സിനെതിരെ ധോണിയുടെ മിന്നല്‍ സ്റ്റംമ്പിംഗിനെ കുറിച്ചും സ്‌റ്റോക്ക് പ്രതികരിച്ചു. താന്‍ കരുതിയത് താഹിറിന്റെ പന്തില്‍ ഡിവില്ലേഴ്‌സ് ബൗള്‍ഡ് ആകുകയായിരുന്നു എന്നായിരുന്നെന്നാണ് സ്റ്റോക്കിന്റെ പ്രതികരണം.

അതെസമയം ഏറെ നിരാശയോടെയായിരുന്നു മത്സര ശേഷം ബംഗളൂരു നായകന്‍ കോഹ്ലിയുടെ പ്രതികരണം. ഇങ്ങനെയാണ് ടീമിന്റെ കളിയെങ്കില്‍ വിജയം അര്‍ഹിക്കുന്നില്ലെന്നായിരുന്നു വിരാട് കോഹ്ലിയുടെ പ്രതികരണം.

അവസാന മത്സരം കടുപ്പമേറിയതായിരുന്നുവെന്നും വിജയം ഇപ്പോഴും അകന്നു നില്‍ക്കുന്നതായും കോഹ്ലി പറഞ്ഞു. ആരാധകരോടും ഫ്രാഞ്ചൈസിയോടുമുള്ള ഉത്തരവാദിത്വത്തില്‍നിന്ന് താരങ്ങള്‍ക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും കോഹ്ലി പറഞ്ഞു. കഴിഞ്ഞ തവണത്തെ പോലെ ഗംഭീര കളി പുറത്തെടുക്കാന്‍ ടീമെന്ന നിലയില്‍ സാധിക്കുന്നില്ലെന്നും കോഹ്ലി പറഞ്ഞു.

പൂനെയുമായി നടന്ന മത്സരത്തില്‍ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗളൂരുവിന് 134 റണ്‍സെടുക്കാനെ കളിഞ്ഞുള്ളു. 29 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്‌സാണ് ടോപ് സ്‌കോറര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പുണെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സെടുത്തത്. 31 റണ്‍സെടുത്ത രാഹുല്‍ ത്രിപാദിയാണ് ടോപ് സ്‌കോറര്‍. മഹേന്ദ്രസിങ് ധോണി 28 റണ്‍സ് എടുത്തു.