ഇനിയാരും ചോദിക്കില്ല ധോണിയോട്, വിരമിക്കില്ലേയെന്ന് !

October 12, 2017, 2:18 pm
ഇനിയാരും ചോദിക്കില്ല ധോണിയോട്, വിരമിക്കില്ലേയെന്ന് !
Cricket
Cricket
ഇനിയാരും ചോദിക്കില്ല ധോണിയോട്, വിരമിക്കില്ലേയെന്ന് !

ഇനിയാരും ചോദിക്കില്ല ധോണിയോട്, വിരമിക്കില്ലേയെന്ന് !

പണ്ട് ധോണിയോട് വിരമിക്കുന്നില്ലേ എന്ന് ചോദിച്ച ഒരു ഓസ്‌ട്രേലിയന്‍ റിപ്പോര്‍ട്ടറെ ഓര്‍മ്മയില്ലേ. അന്ന് വാര്‍ത്ത സമ്മേളനത്തില്‍ തന്റെ അടുത്തേയ്ക്ക് വിളിച്ച് വരുത്തി ഈ റിപ്പോര്‍ട്ടറോട് ധോണി ചോദിച്ച ചോദ്യങ്ങള്‍ അന്ന് വൈറലായിരുന്നല്ലോ.

'ഞാന്‍ വിചാരിച്ചു ഈ ചോദ്യം ചോദിച്ചത് ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകാനായിരിക്കുമെന്ന്. എന്തുകൊണ്ടെന്നാല്‍ അവനോട് നിങ്ങള്‍ക്കൊരു മകനോ, സഹോദരനോ വിക്കറ്റ് കീപ്പറായി ഉണ്ടോ എന്ന് എനിക്ക് ചോദിക്കാനാകില്ലല്ലോ. ഞാന്‍ അണ്‍ഫിറ്റാണെന്ന് എന്റെ ഓട്ടം കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാറുണ്ടോ?' ധോണി ചോദ്യമിതായിരുന്നു.

അന്ന് ആ മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. 'ഇല്ല, നിങ്ങള്‍ വളരെയേറെ സ്പീഡിലാണ് ഓടുന്നത്' എന്നായിരുന്നു.

ഈ ഉത്തരം അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന വിധത്തിലാണ് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തോറ്റ രണ്ടാം ഏകദിനത്തിനിടെ മഹേന്ദ്ര സിംഗ് ധോണി ഓടിയത്. സ്റ്റാര്‍ സ്‌പോട്‌സ് നടത്തിയ കളി വിശകലനത്തില്‍ ഇക്കാര്യം എടുത്ത് പറഞ്ഞിരുന്നു. എതിര്‍ത്താരം റണ്‍സിനായി 16 കിലോമീറ്റര്‍ വേഗത്തില്‍ ഒടിയപ്പോള്‍ ധോണി ഓടിയത് 31 കിലോമീറ്റര്‍ വേഗത്തിലസാണ്.

36കാരനായ ധോണി വിരമിക്കാന്‍ സമയമായി എന്ന് വിമര്‍ശിക്കുന്നവരെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്നാണ് ധോണി വിക്കറ്റിനിടയിലെ ഈ ഓട്ടം. ആ കാഴ്ച്ച കാണുക.