റൂഫിന് മുകളില്‍ പന്തെത്തി; ധോണി ഹേറ്റേഴ്‌സിന്റെ ‘ചങ്കുതകര്‍ന്ന’ കാഴ്ച്ച 

April 17, 2017, 12:00 pm
റൂഫിന് മുകളില്‍ പന്തെത്തി; ധോണി ഹേറ്റേഴ്‌സിന്റെ ‘ചങ്കുതകര്‍ന്ന’ കാഴ്ച്ച 
Cricket
Cricket
റൂഫിന് മുകളില്‍ പന്തെത്തി; ധോണി ഹേറ്റേഴ്‌സിന്റെ ‘ചങ്കുതകര്‍ന്ന’ കാഴ്ച്ച 

റൂഫിന് മുകളില്‍ പന്തെത്തി; ധോണി ഹേറ്റേഴ്‌സിന്റെ ‘ചങ്കുതകര്‍ന്ന’ കാഴ്ച്ച 

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ പൂണെ നായകന്‍ മഹേന്ദ്ര സിംഗ് ധോണി നേടിയ ഒരു സിക്‌സ് ഒരു ടി20 താരം എന്ന നിലയില്‍ തന്റെ കരുത്ത് എത്രത്തോളം ഉണ്ടെന്ന് തെളിക്കുന്നതായിരുന്നു. താല്‍ക്കാലികമായി താന്‍ ഫോം ഔട്ടാണെങ്കിലും ടി20 താരമെന്ന നിലയില്‍ തന്റെ കഴിവ് എത്രത്തോളം തെളിക്കാന്‍ ഒരൊറ്റ സിക്‌സിലൂടെ ധോണിയ്ക്ക് കഴിഞ്ഞു.

ബംഗളൂരു യുവ സ്പിന്നര്‍ ചഹലിനെയാണ് ധോണി കൂറ്റന്‍ സിക്‌സിന് പറത്തിയത്. പന്ത് ചെന്ന് വീണതാകട്ടെ സ്റ്റേഡിയത്തിന്റെ റൂഫിന് മുകളിലും. ആ കാഴ്ച്ച കാണുക

മത്സരത്തില്‍ 28 റണ്‍സാണ് ധോണി നേടിയത്. 25 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്. ഐപിഎല്ലിലെ ഈ സീസണിലെ ധോണിയുടെ ഉയര്‍ന്ന സ്‌കോറാണിത്. 12*, 5, 11, 5 എന്നിങ്ങനെയാണ് ധോണിയുടെ കഴിഞ്ഞ മത്സരങ്ങളിലെ സ്‌കോര്‍.

പൂണെയുടെ ഫീല്‍ഡിംഗില്‍ ധോണി നടത്തിയ ഒരു സ്റ്റംമ്പിംഗും ഏറെ വൈറലായിരുന്നു. ബംഗളൂരു വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലേഴ്‌സിനെയാണ് ധോണി മിന്നല്‍ സ്റ്റംമ്പിംഗിലൂടെ പുറത്താക്കിയത്. ഇമ്രാന്‍ താഹിറിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച എബി ഡിവില്ലേഴ്‌സിനെ ഞൊടിയിടയിലായിരുന്നു ധോണി സ്റ്റംമ്പ് ചെയ്തത്. ധോണി സ്‌ററംമ്പ് ചെയ്ത് സെക്കന്റുകളുടെ അംശത്തിനുളളില്‍ തന്നെ എബിഡി ക്രീസില്‍ കാല്‍കുത്തിയിരുന്നു.