മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍; കൊല്‍ക്കൊത്തയ്‌ക്കെതിരെ ആറ് വിക്കറ്റ് ജയം  

May 19, 2017, 11:11 pm
മുംബൈ ഇന്ത്യന്‍സ്  ഫൈനലില്‍; കൊല്‍ക്കൊത്തയ്‌ക്കെതിരെ  ആറ് വിക്കറ്റ് ജയം  
Cricket
Cricket
മുംബൈ ഇന്ത്യന്‍സ്  ഫൈനലില്‍; കൊല്‍ക്കൊത്തയ്‌ക്കെതിരെ  ആറ് വിക്കറ്റ് ജയം  

മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍; കൊല്‍ക്കൊത്തയ്‌ക്കെതിരെ ആറ് വിക്കറ്റ് ജയം  

ബാംഗ്ലൂര്‍: മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ പത്താം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം ക്വാളിഫയറില്‍ നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്തയുടെ 107 റണ്‍സ് നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു.

രോഹിത് ശര്‍മയും(26) ക്രുണാല്‍ പാണ്ഡ്യയും(45) ചേര്‍ന്നാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. 107 റണ്‍സ് മാത്രം എടുത്ത് കൊല്‍ക്കൊത്ത ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇഷാങ്ക് ജാഗിയും (28) സുര്യ കുമാര്‍ യാദവുമാണ് (31) നൈറ്റ് റൈഡേഴ്‌സിന്റെ ടോപ് സ്‌കോറര്‍മാര്‍. മുംബൈയ്ക്ക് വേണ്ടി കരണ്‍ ശര്‍മ നാല് വിക്കറ്റും ജാസ്പ്രിത് ബൂംറ മൂന്നു വിക്കറ്റും നേടി. 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് പേരെ പുറത്താക്കിയ കരണ്‍ ശര്‍മയാണ് കളിയിലെ കേമന്‍. നാലാം തവണയാണ് മുംബൈ ഐപിഎല്‍ ഫൈനലില്‍ കടക്കുന്നത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് റൈസിങ് പൂണെ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും.