ടീം ബസ് നിര്‍ത്തിച്ച് സൗത്തി ശുചിമുറിയിലേക്ക് ഓടി; കിവീസ് ബോളറെ ട്രോളി ഭാജിയുടെ ലൈവ് വിവരണം; ചിരിച്ച് മണ്ണ് കപ്പി മുംബൈ പട

April 20, 2017, 12:12 pm
ടീം ബസ് നിര്‍ത്തിച്ച് സൗത്തി ശുചിമുറിയിലേക്ക് ഓടി; കിവീസ് ബോളറെ ട്രോളി ഭാജിയുടെ ലൈവ് വിവരണം; ചിരിച്ച് മണ്ണ് കപ്പി മുംബൈ പട
Cricket

യാത്രയ്ക്കിടെ വാഹനത്തിനുള്ളില്‍ ശുചിമുറിയില്‍ പോകണമെന്ന 'ആഗ്രഹം' കലശലായാല്‍ എന്തു ചെയ്യും? വാഹനം നിര്‍ത്തി കാര്യം സാധിക്കാനുള്ള വഴി തേടേണ്ടി വരും. മുംബൈ ഇന്ത്യന്‍ പേസര്‍ ടിം സൗത്തിയ്ക്കും അങ്ങനെയൊരു അനുഭവമുണ്ടായി. ടീം ബസ് നിര്‍ത്തിച്ച് ബാത്ത്‌റൂമിലേക്ക് ഓടേണ്ടി വന്നു.

സഹതാരത്തെ ട്രോളാനുള്ള അവസരം ടീം അംഗങ്ങള്‍ പാഴാക്കുമോ? പ്രത്യേകിച്ചും പ്രാങ്ക്സ്റ്റാര്‍ ആയ ഹര്‍ഭജന്‍ സിങ്ങിനെ പോലുള്ളവര്‍ ടീമിലുള്ളപ്പോള്‍. സൗത്തിയുടെ ഓട്ടവും ശുചിമുറിയില്‍ നിന്നുള്ള തിരിച്ചുവരവുമെല്ലാം ക്യാമറയിലാക്കി ഭാജി ട്വിറ്ററില്‍ പങ്കുവെച്ചു.

'താങ്കള്‍ ഓടേണ്ടതുണ്ട് ടിമ്മി, അല്ലെങ്കില്‍ താങ്കള്‍ പ്രശ്‌നത്തില്‍ അകപ്പെടും' - ഹോട്ടലിലെ ശുചിമുറിയിലേക്ക് സൗത്ത് ധൃതിയില്‍ പോകുമ്പോള്‍ ഭാജി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. 'ടിമ്മി(സൗത്തിയുടെ വിളിപേര്) എവിടേയ്ക്കാണ് പോയതെന്ന് ആര്‍ക്കെങ്കിലും അറിയുമോ?' എന്നാണ് ടീം ബസ്സിലെ സഹതാരങ്ങളോടുള്ള ഭാജിയുടെ അടുത്ത ചോദ്യം. ചിരി മാത്രമായിരുന്നു അവരുടെ മറുപടി. ചിരിയടക്കാന്‍ പാടുപെടുന്ന ടീം നായകന്‍ രോഹിത് ശര്‍മ്മയേയും വീഡിയോയിലുണ്ട്.

ശുചിമുറിയില്‍ പോയി സൗത്തി തിരികെ സീറ്റില്‍ എത്തുന്നത് വരെ ഭാജിയുടെ വീഡിയോ ചിത്രീകരണം തുടര്‍ന്നു. ആരവത്തോടെയാണ് എല്ലാവരും സൗത്തിയെ വരവേറ്റത്. തൊട്ടുപിന്നാലെ ഭാജിയുടെ ചോദ്യം- 'എങ്ങനെയുണ്ടായിരുന്നു ടിമ്മി? നല്ലതായിരുന്നോ?'. മോശം ശുചിമുറി അവിടെയുണ്ടായിരുന്നില്ലെന്ന് സൗത്തിയുടെ മറുപടി. ഒപ്പമൊരു തമ്പ്‌സ് അപ്പും.

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഓസീസ് താരം മാറ്റ് റെന്‍ഷ ശുചിമുറിയിലേക്ക് ഓടിയത് ഏറെ ചിരിയ്ക്ക് വകവെച്ചിരുന്നു. ഡേവിഡ് വാര്‍ണര്‍ ഔട്ട് ആയതിന് പിന്നാലെ റെന്‍ഷ ശുചിമുറിയിലേക്ക് പോയതോടെ ക്രീസില്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ആരുമില്ലെന്ന അവസ്ഥ വന്നിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് വിന്‍ഡീസിനെതിരായ ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്യേഴ്‌സും ശുചിമുറിയില്‍ പോകാന്‍ ഇടവേള എടുക്കുകയുണ്ടായി.