അവസാന ഓവറില്‍ ഗുജറാത്തിനെതിരെ മുംബൈയ്ക്ക് വിജയം; പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് മുംബൈ

April 16, 2017, 10:19 pm

അവസാന ഓവറില്‍ ഗുജറാത്തിനെതിരെ മുംബൈയ്ക്ക് വിജയം; പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് മുംബൈ
Cricket
Cricket

അവസാന ഓവറില്‍ ഗുജറാത്തിനെതിരെ മുംബൈയ്ക്ക് വിജയം; പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് മുംബൈ

അവസാന ഓവറില്‍ ഗുജറാത്തിനെതിരെ മുംബൈയ്ക്ക് വിജയം; പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് മുംബൈ

ഐപിഎല്ലില്‍ മുംബൈയ്ക്ക് വീണ്ടും വിജയം. ഗുജറാത്ത് ലയണ്‍സിനെതിരെ അവസാന ഓവറിലാണ് മുംബൈ വിജയറണ്‍ നേടിയത്. ഗുജറാത്ത് ലയണ്‍സ് ഉയര്‍ത്തിയ 177 എന്ന ലക്ഷ്യം ആറുവിക്കറ്റ് ബാക്കിനില്‍ക്കെയാണ് മുംബൈ മറികടന്നതും. ഇതോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഒന്നാം സ്ഥാനത്തെത്തി. ഗുജറാത്ത് ഏഴാം സ്ഥാനത്താണ്.

ബ്രണ്ടന്‍ മക്കല്ലത്തിന്റെ അര്‍ധ സെഞ്ചുറിയുടെയും 48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക്കിന്റെയും കളിമികവിലാണ് ഗുജറാത്ത് 176 റണ്‍സ് അടിച്ചുകൂട്ടിയത്. ക്യാപ്റ്റന്‍ സുരേഷ് റെയ്‌നക്ക് 28 റണ്‍സ് മാത്രമെ നേടാനായുളളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് ആദ്യം ഓപ്പണര്‍ പാര്‍ഥിവ് പട്ടേലിനെ നഷ്ടപ്പെട്ടു. എന്നാല്‍ കൂടുതല്‍ പരുക്ക് പറ്റാതെ നിധീഷ് റാണയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കീറോണ്‍ പൊളളാര്‍ഡും ജോസ് ബട്‌ലറും കൂടി മുംബൈയെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.

ജോസ് ബട്‌ലര്‍-നിധീഷ് റാണ കൂട്ടുകെട്ട് 82 റണ്‍സും, കീറോണ്‍ പൊളളാര്‍ഡ്-രോഹിത് ശര്‍മ്മ കൂട്ടുകെട്ട് 68 റണ്‍സും നേടിയതാണ് മുംബൈയ്ക്ക് തുണയായത്. നിധീഷ് റാണ 36 പന്തില്‍ നാലുഫോറും രണ്ടും സിക്‌സും ഉള്‍പ്പെടെ 53 റണ്‍സാണ് അടിച്ചുകൂട്ടിയത്. രോഹിത് ശര്‍മ്മ 29 പന്തില്‍ 40 റണ്‍സ് നേടി പുറത്താകാതെ നിന്നു. മലയാളി താരം ബേസില്‍ തമ്പി നാലോവര്‍ എറിഞ്ഞെങ്കിലും വിക്കറ്റുകളൊന്നും ലഭിച്ചില്ല.