മരണമുനമ്പില്‍ നിന്ന് രക്ഷപ്പെട്ട് സുരേഷ് റെയ്‌ന; ആശ്വാസത്തോടെ ക്രിക്കറ്റ് പ്രേമികള്‍ 

September 12, 2017, 6:06 pm
മരണമുനമ്പില്‍ നിന്ന് രക്ഷപ്പെട്ട് സുരേഷ് റെയ്‌ന; ആശ്വാസത്തോടെ ക്രിക്കറ്റ് പ്രേമികള്‍ 
Cricket
Cricket
മരണമുനമ്പില്‍ നിന്ന് രക്ഷപ്പെട്ട് സുരേഷ് റെയ്‌ന; ആശ്വാസത്തോടെ ക്രിക്കറ്റ് പ്രേമികള്‍ 

മരണമുനമ്പില്‍ നിന്ന് രക്ഷപ്പെട്ട് സുരേഷ് റെയ്‌ന; ആശ്വാസത്തോടെ ക്രിക്കറ്റ് പ്രേമികള്‍ 

ഇത്താവാ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വലിയ ശാരീരികമായി നഷ്ടം സംഭവിക്കാമായിരുന്ന വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. റെയ്‌ന സഞ്ചരിച്ചിരുന്ന റേഞ്ച് റോവര്‍ കാറിന്റെ ഒരു ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. ഇത്താവയിലെ ഫ്രണ്ട്‌സ് കോളനി പരിസരത്ത് വെച്ചാണ് അപകടം ഉണ്ടായത്.

ഇന്ന് പുലര്‍ച്ചെ 2മണിക്കാണ് അപകടമുണ്ടായത്. ദുലീപ് ട്രോഫി ടൂര്‍ണ്ണമെന്റില്‍ മത്സരിക്കുന്ന ഇന്ത്യ ബ്ലൂ ടീമിന്റെ ക്യാപ്റ്റനായ റെയ്‌ന ഗാസിയാബാദില്‍ നിന്നും കാണ്‍പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഈയാഴ്ച ടീമിന് ഇന്ത്യ ഗ്രീനുമായി കളിയുണ്ട്.

റെയ്‌നക്ക് അപകടമൊന്നും പറ്റിയില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഭാഗ്യം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും പൊലീസ് പറയുന്നു. വാഹനം അമിത വേഗതയിലായിരുന്നു ഓടിച്ചിരുന്നതെന്നും ഇത് പിന്നീട് റെയ്‌നക്ക് തലവേദന സൃഷ്ടിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.പൊലീസെത്തി മറ്റൊരു വാഹനം തയ്യാറാക്കി കൊടുത്തതോടെയാണ് റെയ്‌നക്ക് യാത്ര തുടരാനായത്.