നാണംകെട്ട് ദ്രാവിഡും ടീം ഇന്ത്യയും, ചരിത്രമെഴുതി നേപ്പാള്‍

November 13, 2017, 3:00 pm
നാണംകെട്ട് ദ്രാവിഡും ടീം ഇന്ത്യയും, ചരിത്രമെഴുതി നേപ്പാള്‍
Cricket
Cricket
നാണംകെട്ട് ദ്രാവിഡും ടീം ഇന്ത്യയും, ചരിത്രമെഴുതി നേപ്പാള്‍

നാണംകെട്ട് ദ്രാവിഡും ടീം ഇന്ത്യയും, ചരിത്രമെഴുതി നേപ്പാള്‍

ഏഷ്യ കപ്പില്‍ ചരിത്രമെഴുതി നേപ്പാള്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം. കരുത്തരായ ഇന്ത്യന്‍ ടീമിനെ 19 റണ്‍സിന് തകര്‍ത്താണ് നേപ്പാളിന്റെ കുട്ടികള്‍ തകര്‍ത്തത്. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു നേപ്പാള്‍ ടീം ഇന്ത്യയെ ഏതെങ്കിലും തലത്തില്‍ തോല്‍പ്പിക്കുന്നത്. ഇതോടെ ദ്രാവിഡ് പരിശീലനം നടത്തുന്ന ടീമിന് വലിയ തിരിച്ചടികളില്‍ ഒന്നായി മാറി ഈ തിരിച്ചടി.

ടോസ് നേടിയ ഇന്ത്യ നേപ്പാളിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 50 ഓവറില്‍ നേപ്പാള്‍ എട്ടുവിക്കറ്റിന് 185 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.1 ഓവറില്‍ 166ന് പുറത്തായി.

ക്യാപ്റ്റന്‍ ഹിമന്‍ഷു റാണ 46 റണ്‍സെടുത്തെങ്കിലും തോല്‍വി തടയാനായില്ല. നേപ്പാളിനായി ക്യാപ്റ്റന്‍ ദീപേന്ദ്ര ഐരി നാലുവിക്കറ്റ് വീഴ്ത്തി.

അപ്രതീക്ഷിത തോല്‍വി ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തെയും ബാധിച്ചു. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ ഇന്ത്യയ്ക്ക് തോല്‍പിക്കണം.

ആദ്യ മത്സരത്തില്‍ ഇന്ത്യ മലേഷ്യയെ 202 റണ്‍സിന് കീഴടക്കിയിരുന്നു. ഗ്രൂപ്പ് എയില്‍ ഇന്ത്യ തന്നെയാണ് ഇപ്പോഴും മുന്നില്‍. രണ്ടു ഗ്രൂപ്പിലുമായി എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നു രണ്ടു ടീമുകള്‍ സെമിയിലെത്തും. മലേഷ്യയിലാണ് മത്സരം നടക്കുന്നത്.