ടി20 ക്രിക്കറ്റിന്റെ നെറുകയില്‍ ക്രിസ് ഗെയില്‍; 10,000 റണ്‍സ് നേടുന്ന ആദ്യ താരം; റെക്കോഡ് വെടിക്കെട്ടോടെ 

April 18, 2017, 11:36 pm
ടി20 ക്രിക്കറ്റിന്റെ നെറുകയില്‍ ക്രിസ് ഗെയില്‍; 10,000 റണ്‍സ് നേടുന്ന ആദ്യ താരം;  റെക്കോഡ് വെടിക്കെട്ടോടെ 
Cricket

വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന് റെക്കോഡ്. ഗുജറാത്ത് ലയണ്‍സിനെതിരെ നടന്ന മത്സരത്തിലെ അര്‍ധ സെഞ്ചുറിയോടെ ഗെയ്ല്‍ ലോക ടി20 ക്രിക്കറ്റില്‍ ആദ്യമായി 10,000 റണ്‍സ് നേടുന്ന കളിക്കാരനായി.

38 പന്തുകളില്‍ നിന്നായി 77 റണ്‍സാണ് ബാംഗ്ലൂരിന് വേണ്ടി ഗെയ്ല്‍ നേടിയത്. 23 ബോളില്‍ നിന്നായിരുന്നു അര്‍ധസെഞ്ചുറി. പത്താം സീസണില്‍ മങ്ങിയ തുടക്കമായിരുന്നു വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഗെയിലിന്റേത്. മുമ്പ് നടന്ന മത്സരങ്ങളില്‍ 32,6, 22 എന്നിങ്ങനെയായിരുന്നു ഗെയിലിന്റെ സ്‌കോര്‍.

ഐപിഎല്‍ 2017 സീസണ്‍ ആരംഭിക്കുന്നതിന് മുമ്പെ 63 റണ്‍സ് മാത്രമാണ് റെക്കോഡിനായി 37 കാരനായ ഗെയിലിന് വേണ്ടിയിരുന്നത്. ആദ്യകളിയില്‍ തന്നെ ഗെയില്‍ റെക്കോഡ് സ്വന്തമാക്കുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ രണ്ട് മത്സരം ഗെയിലിന് നഷ്ടപ്പെട്ടു. റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി 3,283 റണ്‍സാണ് ഗെയില്‍ ഇതുവരെ നേടിയത്. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി 1,519 റണ്‍സും പ്രാദേശിക ടീമായ ജമൈക്ക തല്ലാവാസിന് വേണ്ടി 1,452 റണ്‍സും ഗെയില്‍ നേടി. ടി20യില്‍ 8,000 റണ്‍സ് മറികടക്കാന്‍ പോലും മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്കായിട്ടില്ല. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തിന് 7,524 റണ്‍സാണുള്ളത്. ഓസ്‌ട്രേലിയന്‍ താരങ്ങളായ ബ്രാഡ് ഹോഗും (7,338) ഡേവിഡ് വാര്‍ണറുമാണ് (7,156) തൊട്ടുപുറകിലായി ഉള്ളത്.