‘കോഹ്ലിയുടേയും നീലപ്പടയുടേയും ആരാധകരല്ല; പക്ഷെ എങ്ങനെ അവരെ സ്‌നേഹിക്കാതിരിക്കും?’; പാക് ആരാധകര്‍ ചോദിക്കുമ്പോള്‍...

April 21, 2017, 1:36 pm
‘കോഹ്ലിയുടേയും നീലപ്പടയുടേയും ആരാധകരല്ല; പക്ഷെ എങ്ങനെ അവരെ സ്‌നേഹിക്കാതിരിക്കും?’; പാക് ആരാധകര്‍ ചോദിക്കുമ്പോള്‍...
Cricket

ലോകമെമ്പാടും ആരാധകരുള്ള താരമാണ് പാക് ഓള്‍ റൗണ്ടര്‍ ഷഹീദ് അഫ്രീദി. ഇന്ത്യയിലും കാര്യം വ്യത്യസ്തമല്ല. ഒട്ടേറെ ഇന്ത്യയ്ക്കാര്‍ അവെടിക്കെട്ട് ബാറ്റ്‌സ്മാനെ സ്‌നേഹിക്കുന്നു. ഈ വര്‍ഷമാദ്യമാണ് അഫ്രീദി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ക്രിക്കറ്റിനോട് വിട പറഞ്ഞ അഫ്രീദിയ്ക്ക് ടീം ഇന്ത്യ അടുത്തിടെ ഒരു സ്‌നേഹ സമ്മാനം നല്‍കി. ടീം ഇന്ത്യയുടെ ജേഴ്‌സി. വെറും ജേഴ്‌സിയല്ല. ഇന്ത്യന്‍ ടീം അംഗങ്ങള്‍ എല്ലാവരും ഒപ്പിട്ട വിരാട് കോഹ്ലിയുടെ ജേഴ്‌സി.

അഫ്രീദിയ്ക്ക് ടീം ഇന്ത്യ നല്‍കിയ ജേഴ്‌സി
അഫ്രീദിയ്ക്ക് ടീം ഇന്ത്യ നല്‍കിയ ജേഴ്‌സി

പാകിസ്താനി മാധ്യമ പ്രവര്‍ത്തകനാണ് ടീം ഇന്ത്യ അഫ്രീദിയ്ക്ക് സമ്മാനിച്ച ജേഴ്‌സി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ശത്രുത മറന്ന് താരസൗഹൃദത്തിന്റെ നേര്‍കാഴ്ച്ചയായ ജേഴ്‌സി അതിവേഗം വൈറലുമായി.

അഫ്രീദിയ്ക്കുള്ള ടീം ഇന്ത്യയുടെ സ്‌നേഹ സമ്മാനത്തിന് നന്ദി പറഞ്ഞും നീലപ്പടയോടുള്ള സ്‌നേഹം തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരിക്കുകയാണ് പാക് ക്രിക്കറ്റ് ആരാധകര്‍.

ചിലരുടെ പ്രതികരണങ്ങളിലേക്ക്.

ഞാന്‍ കോഹ്ലിയെ ആരാധിക്കുന്നു. അദ്ദേഹം മികച്ചൊരു ബാറ്റ്‌സ്മാന്‍ മാത്രമല്ല, നല്ലൊരു മനുഷ്യനുമാണ്.
തന്‍വീര്‍ ഖതാന
ഇരു രാജ്യങ്ങളിലെ താരങ്ങളും പരസ്പരം ആദരവ് പ്രകടിപ്പിക്കുന്ന കാഴ്ച്ച ഏറെ സന്തോഷം പകരുന്നു.
അമിര്‍ സൊഹൈല്‍
അവര്‍ അഫ്രീദിയെ ആദരിച്ചതാണ്. അദ്ദേഹം ഇതിഹാസമാണ്. നന്ദി
ഹസന്‍ ഖേത്രന്‍
ടീം ഇന്ത്യയുടേയോ കോഹ്ലിയുടേയോ ആരാധകന്‍ അല്ല. പക്ഷെ ഈ സ്‌നേഹ സമ്മാനത്തിലൂടെ അവര്‍ എന്റെ ഇഷ്ടം പിടിച്ചുപറ്റി. ക്രിക്കറ്റ് അതിരുകളില്ലാത്ത ജെന്റില്‍മാന്‍ ഗെയിമാണാണെന്നാണ് ഇത് കാണിക്കുന്നത്
മുഹമ്മദ് ഫവദ്
കോഹ്ലി മികച്ച കളിക്കാരന്‍ മാത്രമല്ല അഫ്രീദിയെ പോലെയുള്ള ഗംഭീര താരങ്ങളെ എങ്ങനെ ബഹുമാനിക്കണമെന്ന് അദ്ദേഹത്തിന് അറിയാം.
ഉസാമ ഇക്ബാല്‍